ചന്ദ്രബോസിനെ ആക്രമിച്ച സ്ഥലത്ത് ചോരപ്പാടും ചില്ല് കഷണങ്ങളുമെന്ന് എസ്.ഐയുടെ മൊഴി

തൃശൂര്‍: ചന്ദ്രബോസിനെ ആക്രമിച്ച സ്ഥലത്ത് ചോരപ്പാടുകളും ചില്ല് കഷണങ്ങളും ഉണ്ടായിരുന്നുവെന്ന് പേരാമംഗലം എസ്.ഐ സുധാകരന്‍െറ മൊഴി. ചന്ദ്രബോസ് വധക്കേസിന്‍െറ വിചാരണയിലാണ് പ്രതിഭാഗത്തിന്‍െറ ചോദ്യത്തിന് മറുപടിയായി എസ്.ഐ മൊഴി നല്‍കിയത്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് സുധാകരനാണ്.
നിസാമിനെ തനിക്ക് നേരത്തെ അറിയാം. ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ നിസാം കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ശോഭാ സിറ്റിയില്‍ പോയത്. അവിടെയത്തെിയപ്പോള്‍ ഇടിച്ച കാറും തകര്‍ന്ന ഫൗണ്ടനും ചില്ല് അടിച്ചു തകര്‍ത്ത നിലയില്‍ സെക്യൂരിറ്റി കാബിനും കണ്ടു. താന്‍ എത്തും മുമ്പ് തന്നെ പട്രോള്‍ പൊലീസും ശോഭാ സിറ്റിയിലെ ജീവനക്കാരും ചേര്‍ന്ന് ചന്ദ്രബോസിനെ അമല ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്ന് എസ്.ഐ മൊഴി നല്‍കി.
ചന്ദ്രബോസിന് നേരെയുണ്ടായ ആക്രമണത്തിന് തെളിവുകളും കൊലപാതശ്രമം നടന്നിരുന്നുവെന്നും അറിഞ്ഞിട്ടും ഈ സമയത്ത് തന്നെ നിസാമിനെ കസ്റ്റഡിയിലെടുക്കാതിരുന്നതെന്തെന്ന പ്രതിഭാഗം ചോദ്യത്തിന് സ്റ്റേഷനില്‍ പോയി വീണ്ടും എത്തിയ ശേഷമാണ് നിസാമിനെ കസ്റ്റഡിയിലെടുത്തതെന്ന് എസ്.ഐ അറിയിച്ചു. പരിക്കേറ്റ് ആശുപത്രിയിലത്തെിച്ച ചന്ദ്രബോസിനെ ആദ്യം കാണാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മൊഴിയെടുക്കാന്‍ എത്തിയെങ്കിലും ഐ.സി.യുവിലായിരുന്നു. തോക്കിന്‍െറ കാര്യം അന്വേഷിച്ചിരുന്നില്ളെന്നും എസ്.ഐ കോടതിയില്‍ അറിയിച്ചു. ഇദ്ദേഹത്തിന്‍െറ ക്രോസ് വിസ്താരം തിങ്കളാഴ്ച തുടരും.
ശനിയാഴ്ച ആക്രമണമുണ്ടായ സ്ഥലത്തുനിന്നും, ഇടിച്ചിട്ട ഹമ്മര്‍ കാറില്‍ നിന്നും രക്ത സാമ്പിളുകളെടുത്ത കൊച്ചി  ഫോറന്‍സിക് സയന്‍സ് ലാബിലെ വിദഗ്ധരായ സൂസന്‍ ആന്‍റണി, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വിസ്താരവും പൂര്‍ത്തിയായി.
ഫോറന്‍സിക് സയന്‍റിഫിക് ഡയറക്ടര്‍ ശ്രീകുമാര്‍, അസി. ഡയറക്ടര്‍ റാഹില എന്നിവര്‍ ഹാജരായിരുന്നുവെങ്കിലും വിസ്തരിക്കേണ്ടതില്ളെന്ന് തീരുമാനിച്ചു.
ഇതിനിടെ ഫോറന്‍സിക് വിഭാഗം തയാറാക്കിയ രേഖയുടെ അസ്സല്‍ കോടതിയില്‍ ഇല്ലാത്തത് സംബന്ധിച്ച് പ്രതിഭാഗം സംശയമുന്നയിച്ചു. എന്നാല്‍, ഇത് തിരുവനന്തപുരം ലാബിലായിരിക്കുമെന്നും ലിസ്റ്റ് ഉള്‍പ്പെടുത്തിയ പൂര്‍ണ റിപ്പോര്‍ട്ടാണ് അയച്ചു തരുകയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
 കോടതിയിലെ രേഖകളില്‍ ഇതേക്കുറിച്ച് സൂചനകളില്ലാത്തത് കോടതിയും ശരിവെച്ചു. തിങ്കളാഴ്ച സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് ടി. അനില്‍കുമാറിനെ വിസ്തരിക്കും. ബുധനാഴ്ച അന്വേഷണോദ്യോഗസ്ഥന്‍ പേരാമംഗലം സി.ഐ പി.സി. ബിജുകുമാറിന്‍െറ വിസ്താരവും നടക്കും. 30നകം പ്രോസിക്യൂഷന്‍ നിര്‍ദേശപ്രകാരമുള്ള സാക്ഷിവിസ്താരങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന പുതിയ നിര്‍ദേശവും കോടതി നല്‍കി.
ഇക്കഴിഞ്ഞ 17ന് തീരുന്ന വിധത്തില്‍ ക്രമീകരിച്ച വിചാരണ അവസാനിക്കാത്തതിനെ തുടര്‍ന്ന് ശനിയാഴ്ചയിലേക്ക് അധിക ദിവസമായി നല്‍കിയിരുന്നെങ്കിലും പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും കോടതി നിര്‍ദേശിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.