എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുസ്മരിച്ച് എഴുത്തുകാരി കെ.ആർ.മീര. വായിച്ചുതുടങ്ങിയ കാലംമുതൽ എം.ടി എന്ന എഴുത്തുകാരൻ ജീവിതത്തിലുണ്ടെന്ന് കെ.ആർ മീര പറഞ്ഞു. ഭാഷയിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച എഴുത്തുകാരിലൊരാളാണ് അദ്ദേഹം. എം.ടി എന്ന രണ്ടക്ഷരം മതി ഒരു ബുക്ക് വായിക്കാനും സിനിമ കാണാനും എന്നും കെ.ആർ മീര പറഞ്ഞു.
വായിച്ചതിലും കൂടുതൽ എന്തെങ്കിലും സമ്മാനിക്കപ്പെടുന്ന ഉറപ്പോടെ വായിക്കാൻ കഴിയുന്ന പുസ്തകങ്ങളും കാണാൻ കഴിയുന്ന സിനിമകളുമായിരുന്നു അദ്ദേഹത്തിന്റേത്.എഴുതുന്നത് എന്തുതന്നെയായാലും അത് ആസ്വാദകർക്ക് ഒരുറപ്പ് നൽകിയിരുന്നു.
ആരാച്ചാർ പരിഭാഷയായ 'ഹാങ്ങ് വുമൺ' പരിഭാഷപെടുത്തിയ ദേവികക്ക് വി അബ്ദുല്ല അവാർഡ് കിട്ടിയ വേദിയിൽ വച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ തന്റെ കഥകളും തന്റെ പുസ്തകങ്ങൾ എത്ര കോപ്പി വിൽക്കുന്നുണ്ട് എന്നത് പോലും ശ്രദ്ധിക്കുന്നുണ്ടെന്ന് പറഞ്ഞത് കെ.ആർ മീരക്ക് വലിയ അത്ഭുതമായിരുന്നു.
പുതിയ എഴുത്തുകാരെയും എഴുത്തുകളെയും സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന മറ്റൊരാൾ ഉണ്ടായിരുന്നു എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും കെ.ആർ മീര കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.