തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ സംസ്ഥാനത്തെ തോട്ടങ്ങളുടെ ഉടമസ്ഥാവകാശം കുത്തക കമ്പനികളില്‍നിന്ന് എടുത്തുമാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
തോട്ടം തൊഴിലാളികള്‍ക്കുകൂടി അഭിപ്രായം പറയാന്‍ തക്കവിധത്തില്‍ അതു മാറ്റുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഭൂപരിഷ്കരണം നടപ്പാക്കി 60 വര്‍ഷത്തിന് ശേഷവും കണ്ണന്‍ദേവനും ടാറ്റയും ഹാരിസണും തോട്ടങ്ങളില്‍നിന്നുള്ള വരുമാനം കൊള്ളയടിച്ച് പുറത്തുകൊണ്ടുപോവുകയാണ്.
തോട്ടം തൊഴിലാളികള്‍ക്ക് കൂലിയും ബോണസും നല്‍കാത്ത ഉടമകള്‍ക്കെതിരെ നടപടി എടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയാറാകുന്നില്ല.
അവ ഏറ്റെടുക്കുമെന്നോ പൊതുമേഖലാ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുമെന്നോ പറയാനുള്ള ധൈര്യവും അവര്‍ക്കില്ളെന്നും വി.എസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.