കോട്ടയം: മകനും സൃഹുത്തും ചേര്‍ന്ന് പിതാവിനെ കൊലപെടുത്തി. കൂത്രപ്പള്ളി കുറ്റിക്കല്‍ കോളനിയില്‍ ബാബുവാണ് (48) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ പ്രസാദ് (25), സുഹൃത്ത് സതീഷ് (34) എന്നിവരെ കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബാബുവിനെ കാണാനില്ളെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ പരാതിയത്തെുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകനും സുഹൃത്തും പിടിയിലായത്. ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലത്തെി ബഹളമുണ്ടാക്കതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബാബുവിനെ കാണാതായതിനത്തെുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.