തിരുവനന്തപുരം: കെ.എം മാണി ഒരു കോടി രൂപയാണ് കോഴയായി കൈപ്പറ്റിയതെങ്കിൽ എക്സൈസ് മന്ത്രി കെ.ബാബു വാങ്ങിയത് പത്തുകോടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ഇതിൽ നിന്ന് ഒരുഭാഗം പുതുപ്പള്ളിയിലേക്ക് പോയിട്ടുണ്ടെന്നും വി.എസ് ആരോപിച്ചു. ബാർ കോഴക്കേസിൽ മന്ത്രി ബാബു രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ നിയമസഭാമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ നഗ്നമായ അഴിമതിയാണ് നടന്നത്. ബാർ ഉടമകളോട് ഇവർ കണക്കുപറഞ്ഞ് കാശുവാങ്ങിക്കുകയായിരുന്നു. മാണിയുടെ കാര്യത്തിലെന്നതുപോലെ ബാബുവിനെതിരായ സമരത്തിനും ജനങ്ങളുടെ പിന്തുണ ലഭിക്കട്ടെയെന്നും വി.എസ്. പറഞ്ഞു.
തുടർന്ന് പന്ന്യൻ രവീന്ദ്രൻ സംസാരിച്ചു. ബാബുവിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മാർച്ചിന് പ്രതിപക്ഷ എം.എൽ.എമാർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.