നിയമനടപടിക്ക്​ അനുമതി ചോദിച്ചാൽ നൽകുമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: തനിക്കെതിരെ നിയമനടപടിക്ക് ജേക്കബ് തോമസ് അനുമതി ചോദിച്ചിട്ടുണ്ടെങ്കിൽ നിശ്ചയമായും നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിള ഡി.ജി.പി ജേക്കബ് തോമസ് മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് അനുമതി ചോദിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ് കത്തു നൽകിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ജേക്കബ് തോമസ് കത്തു നൽകിയതായി അറിയില്ല. കഴിഞ്ഞ ദിവസവും ചീഫ് സെക്രട്ടറി ജിജി തോംസണെ കണ്ടിരുന്നെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല. അനുമതി തേടിയിട്ടുണ്ടെങ്കിൽ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരെ നിലക്കു നിർത്താൻ അറിയാമെന്ന് പറഞ്ഞത് നല്ല ഉദ്ദേശത്തിലാണ്. മൂന്നു നിലയിൽ കൂടുതലുള്ള ഫ്ലാറ്റുകൾ അനുവദിക്കാനാവില്ലെന്നത് അംഗീകരിക്കാനാവില്ല. കേരളത്തിെൻറ വളർച്ച മുരടിപ്പിക്കുന്ന നീക്കമാണിത്. അതേസമയം സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും നിയമപരമായ കാര്യങ്ങൾ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അഴിമതിയും അഴിമതി ആരോപണവും രണ്ടാണ്. അഴിമതി ആരോപണം ഉന്നയിച്ച് സംസ്ഥാനത്തെ പിറകോട്ടടിപ്പിക്കാനാണ് ശ്രമം . ആരോപണം ഉന്നയിച്ച് പേടിപ്പിക്കാൻ നോക്കണ്ട. ദേശീയ ഗെയിംസിെൻറ പേരിൽ മന്ത്രിമാർക്കെതിരെ വരെ അപമാനകരമായ ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷം ഇപ്പോൾ എന്താണ് അതിനെക്കുറിച്ച് മിണ്ടാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.