മുഖ്യമന്ത്രിക്കെതിരെ നിയമനടപടി: അനുമതി നൽകേണ്ടെന്ന്​ ചീഫ്​ സെക്രട്ടറിയുടെ ശിപാർശ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് ഡി.ജി.പി ജേക്കബ് തോമസിന് അനുമതി നൽകേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസൺ ശിപാർശ ചെയ്തു. അനുമതി നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രിയായിരിക്കും. അഖിലേന്ത്യാ സർവിസ് ചട്ടങ്ങൾ അനുസരിച്ചാണ് ചീഫ് സെക്രട്ടറി അനുമതി നിഷേധിച്ചത്. ഒൗദ്യോഗിക കൃത്യനിർവഹണത്തിനെതിരായാണ് മുഖ്യമന്ത്രി വിമർശം ഉന്നയിച്ചതെന്നും ഇത് ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറിയുടെ നടപടി.

സ്വകാര്യ പരാതിയാണെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്. അല്ലാത്ത പക്ഷം വിരമിച്ച ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകാം എന്നും ചീഫ് സെക്രട്ടറി അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ നിയമ നടപടിക്ക് അനുമതി തേടി ജേക്കബ് തോമസ് സമർപ്പിച്ച അപേക്ഷയില്‍ ചീഫ് സെക്രട്ടറി നിയമസെക്രട്ടറിയോട് ഉപദേശം തേടിയിരുന്നു. നിയമ സെക്രട്ടറിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് അനുമതി നല്‍കാനാകില്ലെന്ന നിലപാട് ചീഫ് സെക്രട്ടറി കൈക്കൊണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.