ശാശ്വതീകാനന്ദയുടെ മരണം: നുണപരിശോധനക്ക് തയാറെന്ന് ബിജു രമേശ്

തിരുവനന്തപുരം: ശിവഗിരി മുൻ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നുണപരിശോധനക്ക് തയാറെന്ന് ശ്രീനാരായണ ധർമവേദി ജനറൽ സെക്രട്ടറി ബിജു രമേശ്. കേസിൽ തുടരന്വേഷണത്തിെൻറ സാധ്യത ആരായുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വാമിയുടെ മരണം കൊലപാതകമാണെന്ന് അദ്ദേഹം ആവർത്തിച്ചു.

ഇക്കാര്യത്തിൽ താൻ മുമ്പ് നൽകിയ മൊഴി വാസ്തവമാണ്. ആരോപണങ്ങൾ സാധൂകരിക്കാൻ തെളിവുകൾ നൽകാം. പക്ഷേ, അന്വേഷണം സത്യസന്ധമായി മുന്നോട്ടുപോകുമെന്ന് ഉറപ്പുവേണം. കൂടുതൽ തെളിവുകൾ ശേഖരിക്കാനാകുമോ എന്ന് പരിശോധിക്കുകയാണെന്നും ബിജു പറഞ്ഞു.
എറണാകുളം എസ്.പി വി.കെ. മധുവിെൻറ നേതൃത്വത്തിലെ മൊഴിയെടുപ്പ് മൂന്നുമണിക്കൂറോളം നീണ്ടു. വരുംദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.