ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ല -ശാശ്വതീകാനന്ദയുടെ സഹോദരി

കൊച്ചി: ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാനന്ദയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനെതിരെ സ്വാമിയുടെ സഹോദരി ശാന്ത. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ശാന്ത പറഞ്ഞു. കേസ് നേരത്തെയും ക്രൈംബ്രാഞ്ച് അന്വേഷിച്ചതാണ്. എന്നാല്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. അതിനാല്‍ സി.ബി.ഐ തന്നെ കേസ് അന്വേഷിക്കണമെന്നും ഈ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശാന്ത സ്വകാര്യ ചാനലിനോട് പറഞ്ഞു. സ്വാമി ശാശ്വതീകാനന്ദയുടെ മരണം പുനരന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ശനിയാഴ്ച രാവിലെയാണ് കേസില്‍ സര്‍ക്കാര്‍ പുനരന്വേഷണം പ്രഖ്യാപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.