കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പരസ്പരം സഹകരിച്ചതില്‍ എസ്.എന്‍.ഡി.പിയും ബി.ജെ.പിയും ദുഃഖിക്കേണ്ടിവരുമെന്ന് എ.കെ ആന്‍റണി. ഇരുകക്ഷികള്‍ക്കും ഈ സഖ്യം നഷ്ടകച്ചവടമായി മാറും. കാലഹരണപ്പെട്ട പാര്‍ട്ടിയായ സി.പി.എമ്മും ദു:ഖിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വോട്ടുവാങ്ങി ജയിച്ചശേഷം രാജ്യം ശിഥിലീകരിക്കുന്നതിന് ശ്രമിക്കുന്ന സംഘ് പരിവാര്‍ ശക്തികളെ കേരളത്തിന്‍െറ മണ്ണില്‍ കാലുറപ്പിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എറണാകുളം പ്രസ്ക്ളബ് സംഘടിപ്പിച്ച ‘ജനസഭ-2015’ പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു ആന്‍റണി. ബാര്‍കോഴ കേസ് സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായ ശേഷം അഭിപ്രായം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ആഭ്യന്തരമന്ത്രി പുനരന്വേഷണം പ്രഖ്യാപിച്ചത് നല്ല കാര്യമാണെന്ന് ആന്‍റണി പറഞ്ഞു. ശക്തമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാന്‍ അന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.