തുടരന്വേഷണം പ്രഖ്യാപിച്ചത്​ ബാർകോഴയിൽ നിന്ന്​ ശ്രദ്ധതിരിക്കാൻ -കോടിയേരി

തിരുവല്ല: ശാശ്വതീകാനന്ദയുടെ മരണത്തിൽ ഇപ്പോൾ തുടരന്വേഷണത്തിന് ഉത്തരവിട്ടത് ബാർകോഴക്കേസിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തുടരന്വേഷണത്തിനെതിരെയുള്ള നിലപാടാണ് സർക്കാർ ഹൈകോടതിയിൽ കൈക്കൊണ്ടത്. തെരഞ്ഞെടുപ്പിന് ശേഷം ഹൈകോടതി ഇടപെട്ട് തുടരന്വേഷണം പ്രഖ്യാപിക്കും എന്ന സാഹചര്യം മുന്നിൽകണ്ടാണ് സർക്കാറിെൻറ തീരുമാനം.

കേസിൽ  ആരോപണ വിധേയനായ വെള്ളാപ്പളളി നടേശൻ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണം. വൈകിയെങ്കിലും സാഹചര്യങ്ങളുടെ സമ്മർദംമൂലം തിടുക്കത്തിൽ തീരുമാനമെടുത്തത് ബാർകോഴയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ്. അന്വേഷണത്തെ സി.പി.എം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.