കോഴിക്കോട്: പൊതുപ്രവർത്തകനായും മുസ്ലിം ലീഗിെൻറ ദേശീയ സെക്രട്ടറിയെന്ന നിലയിലും താനടക്കമുള്ളവർ വനിതാ സ്ഥാനാർഥികളെ മത്സരിപ്പിക്കുകയും അവർക്കുവേണ്ടി വോട്ടഭ്യർഥിച്ച് രാജ്യത്തുടനീളം പ്രചാരണങ്ങളും അസഖ്യം പ്രസംഗങ്ങളും നടത്തുന്നത് ഏവർക്കും സുവിദിതമാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി പറഞ്ഞു.
ഈ തദ്ദേശ തെരഞ്ഞെടുപ്പിലും സംസ്ഥാന വ്യാപകമായി നടത്തിയ പ്രചാരണ പരിപാടിയിൽ സ്വാഭാവികമായും വനിതാ സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിച്ച് പ്രസംഗിക്കുകയും സ്ത്രീശാക്തീകരണത്തിെൻറ പ്രാധാന്യവും അതിൽ വനിതാസംവരണം വഹിച്ച പങ്കും കൃത്യമായി എടുത്തുപറഞ്ഞിട്ടുമുണ്ട്. ഇതിൽനിന്നെല്ലാം തെൻറ നയവും നിലപാടും സുവ്യക്തമായിരിക്കെ മറിച്ചുള്ള പ്രചാരണം അപ്രസക്തമാണെന്നും സമദാനി പ്രസ്താവനയിൽ വ്യക്തമാക്കി.
മുസ്ലിം സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് സമദാനിയുടെ അഭിപ്രായ പ്രകടനമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് പതിറ്റാണ്ടുകൾക്കുമുമ്പ് നേരത്തെ വ്യത്യസ്തമായ സാഹചര്യത്തിലും വിഷയത്തിലും അദ്ദേഹം നടത്തിയ പ്രഭാഷണത്തിലെ ചില വാക്കുകൾ സാന്ദർഭികമായി അടർത്തിയെടുത്തതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.