പട്ടികജാതി ഫണ്ട് ദുരുപയോഗം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: 2012-2013 മുതല്‍ 2014-2015 വരെയുള്ള സാമ്പത്തിക വര്‍ഷം പട്ടികവിഭാഗ വികസനത്തിനും വിവിധ പദ്ധതികള്‍ക്കുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിച്ച 4050 കോടി രൂപയുടെ ഫണ്ടും ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ പട്ടികവിഭാഗ കമീഷന്‍ ഉത്തരവിട്ടു.
തുക ലാപ്സാക്കിയതിനുപുറമെ ചെലവിനങ്ങളില്‍ അഴിമതിയും കെടുകാര്യസ്ഥതയും നടന്നതായി ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ എ. വിനയന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച കമീഷന്‍ പ്രാഥമിക വാദം കേട്ടു. തുടര്‍ന്ന് പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നുകണ്ട് എസ്.ടി/എസ്.സി ഡയറക്ടര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍ ഉത്തരവ് നല്‍കുകയായിരുന്നു.
പ്രാഥമിക അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനും കൂടുതല്‍ വിശദീകരണങ്ങള്‍ക്കുമായി കേസ് ജൂണ്‍ 27ന് പരിഗണിക്കും. കൂടുതല്‍ രേഖകളും പകര്‍പ്പുകളും ഹാജരാക്കുന്നതിന് പരാതിക്കാരന് ഒരാഴ്ച സമയം അനുവദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.