പ്രതാപൻ മത്സരിക്കും; ആര്യാടന് പകരം മകൻ, പത്മജ തൃശൂരിൽ

ന്യൂഡൽഹി : കോൺഗ്രസ്‌ മത്സരിക്കുന്ന 82 സീറ്റുകളിൽ തർക്കം നില നിൽക്കുന്ന 12 എണ്ണം ഒഴിച്ച് 70 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നിശ്ചയിച്ചു.  ഇന്ന് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയിലാണ് തീരുമാനം ഉണ്ടായത്. എന്നാൽ നാളെ മാത്രമേ ഔദ്യോഗികമായി പുറത്തു വിടൂ. കൊച്ചി, തൃക്കാക്കര, കോന്നി, തൃപ്പൂണിത്തറ ,വടക്കാഞ്ചേരി, കൊല്ലം, ഇരിക്കൂർ  മണ്ഡലങ്ങളുടെ കാര്യത്തിൽ സോണിയാ ഗാന്ധി തീരുമാനം എടുക്കും. മറ്റു 5 മണ്ഡലങ്ങളിൽ ശനിയാഴ്ച സമവായം ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഇത്തവണ മത്സരിക്കാൻ ഇല്ലെന്നു പറഞ്ഞ ടി എൻ പ്രതാപൻ കയ്പ്പമംഗലത്ത് മത്സരിക്കും. മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്‌,  സി.എൻ ബാലകൃഷ്ണൻ എന്നിവർ മത്സരിക്കുന്നില്ല. ആര്യാടന്‍റെ നിലമ്പൂർ മണ്ഡലം മകൻ ആര്യാടൻ ഷൗക്കത്തിനു നൽകി. തേറമ്പിൽ രാമകൃഷ്ണനും സീറ്റില്ല.  അടൂർ പ്രകാശ്‌, കെ.സി ജോസഫ്, കെ.ബാബു എന്നിവർ ഒഴികെ മറ്റു മന്ത്രിമാരെല്ലാം സിറ്റിങ്ങ് സീറ്റുകളിൽ ജനവിധി തേടും. കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ മൂന്നു മന്ത്രിമാരുടെ കാര്യം ഹൈക്കമാന്‍റ് തീരുമാനിക്കും. കെ.മുരളീധരൻ സിറ്റിങ്ങ് സീറ്റായ വട്ടിയൂർക്കാവിൽ മത്സരിക്കും. പത്മജ വേണുഗോപാലിന് തൃശൂർ നൽകി. ഇന്നത്തെ യോഗത്തിൽ സീറ്റ് ഉറപ്പായ ചില സ്ഥാനാർഥികൾ :

ഉദുമ -കെ.സുധാകരൻ
തൃക്കരിപ്പൂർ -കെ.പി കുഞ്ഞിക്കണ്ണൻ
പേരാവൂർ -സണ്ണി ജോസഫ്
കല്ല്യാശ്ശേരി -അമൃതാ രാമകൃഷ്ണൻ
ധർമടം -എം.സി ശ്രീജ
മാനന്തവാടി -പി.കെ ജയലക്ഷ്മി
വൈപ്പിൻ -കെ.പി സുഭാഷ്
കൊയിലാണ്ടി -എൻ. സുബ്രമണ്യൻ
നാദാപുരം -കെ പ്രവീൺ കുമാർ
കുന്നമംഗലം -ടി സിദ്ദിഖ്
കോഴിക്കോട് നോർത്ത് -പി.എം സുരേഷ് ബാബു
ബേപ്പൂർ -ആദം മുൽസി
പൊന്നാനി -പി.ടി അജയമോഹൻ
തവനൂർ -എസ്. ഇഫ്തിക്കറുദ്ദീൻ
നിലമ്പൂർ- -ആര്യാടൻ ഷൗക്കത്ത്
പാലക്കാട് -ഷാഫി പറമ്പിൽ
നെന്മാറ -എ.വി ഗോപിനാഥ്
ഷോർണൂർ -ഹരിഗോവിന്ദൻ അല്ലെങ്കിൽ ഫിറോസ്‌ബാബു  
ഒറ്റപ്പാലം -സംഗീത
തൃശ്ശൂർ -പദ്മജ വേണുഗോപാൽ
കൈപ്പമംഗലം -ടി.എൻ പ്രതാപൻ
കൊടുങ്ങല്ലൂർ- കെ.പി ധനപാലൻ
അങ്കമാലി -റോജി എം ജോൺ
പെരുമ്പാവൂർ -എൽദോസ് കുന്നപ്പള്ളി
അരൂർ -സി.ആർ ജയപ്രകാശ്
കായംകുളം -എം ലിജു
മാവേലിക്കര -ബൈജു
ചേർത്തല -അഡ്വ. ശരത്
വൈക്കം -സതീഷ്‌ കുമാർ
ഉടുമ്പൻചോല -സേനാപതി വേണു
റാന്നി- -മറിയാമ്മ ചെറിയാൻ
കോവളം -എം വിൻസന്‍റ്
ചിറയിൻകീഴ് -കെ. അജിത് കുമാർ
കോങ്ങാട് -പന്തളം സുധാകരൻ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.