പേരാമ്പ്ര സ്വദേശിയെ ലിബിയയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

പേരാമ്പ്ര: ആഭ്യന്തര കലാപം നടക്കുന്ന ലിബിയയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി ഐ.ടി ഉദ്യോഗസ്ഥന്‍െറ ജീവനുവേണ്ടി പ്രാര്‍ഥനയോടെ കുടുംബം. പേരാമ്പ്ര ചെമ്പ്രയിലെ കോളോത്തുവയല്‍ നെല്ലിവേലില്‍ ജോസഫിന്‍െറ മകന്‍ റെജി ജോസഫിനെയാണ് (43) മാര്‍ച്ച് 31ന് ലിബിയന്‍ തലസ്ഥാനമായ ട്രിപളിയില്‍ തട്ടിക്കൊണ്ടുപോയത്. രണ്ടു വര്‍ഷമായി ലിബിയയിലുള്ള റെജി അല്‍ദിവാന്‍ ഐ.ടി കമ്പനി ഉദ്യോഗസ്ഥനാണ്. സര്‍ക്കാര്‍ പ്രോജക്ടായ സിവിലിയന്‍ രജിസ്ട്രേഷന്‍ അതോറിറ്റിയില്‍ ജോലിക്കിടെയാണ് റെജിയെയും മൂന്നു ലിബിയക്കാരെയും തട്ടിക്കൊണ്ടുപോയത്. റെജിയുടെ ഭാര്യ ഷിനുജയും മക്കളായ ജോയന (6), ജോസിയ (4), ജോനിയ (2) എന്നിവരും ലിബിയയിലാണ് താമസം. ഷിനുജ അവിടെ നഴ്സാണ്. തട്ടിക്കൊണ്ടുപോയ വിവരം ഇവരാണ് ആദ്യം അറിഞ്ഞത്. കഴിഞ്ഞ മൂന്നു ദിവസമായി ഒരു വിവരവുമില്ളെന്നാണ് നാട്ടിലെ സഹോദരങ്ങള്‍ പറയുന്നത്. എന്നാല്‍, ചൊവ്വാഴ്ച ഫോണ്‍ റിങ് ചെയ്യുന്നുണ്ടെങ്കിലും പ്രതികരിക്കുന്നില്ലത്രെ. റെജിയുടെ സഹോദരങ്ങളായ ജോജോ, ജിനോ എന്നിവരാണ് പിതാവിനോടൊപ്പം കോളോത്തുവയലില്‍ താമസിക്കുന്നത്. വിദേശത്തുള്ള ജോജി നാട്ടില്‍ വന്നിട്ടുണ്ട്. ജോഷി, ഷിജോ എന്നിവരും സഹോദരങ്ങളാണ്. 2006ല്‍ വിവാഹിതനായ റെജി 2007ല്‍ ലിബിയയില്‍ പോയിരുന്നു. ആഭ്യന്തര കലാപം രൂക്ഷമായതോടെ 2010ല്‍ നാട്ടിലേക്ക് തിരിച്ചു. പിന്നീട് 2014ല്‍ വീണ്ടും ഇദ്ദേഹം ലിബിയയിലേക്ക് പോവുകയായിരുന്നു. ഒരാപത്തും വരാതെ റെജി തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് നാട്ടിലുള്ള ബന്ധുക്കള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.