തിരുവനന്തപുരം: യു.ഡി.എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് മത്സരിക്കുമെന്ന് കരുതിയ മൂന്ന് സീറ്റുകളില്‍ പൊതുസ്വതന്ത്രരെ രംഗത്തിറക്കാനും യു.ഡി.എഫ് യോഗം ധാരണയിലത്തെി. ബുധനാഴ്ച രാവിലെ ക്ളിഫ് ഹൗസില്‍ ചേര്‍ന്ന മുന്നണി യോഗമാണ് സീറ്റ് വിഭജനം പൂര്‍ത്തീകരിച്ചത്. ഇതനുസരിച്ച് കോണ്‍ഗ്രസ് 83 സീറ്റില്‍ മത്സരിക്കും. മുസ്ലീം ലീഗ് -24, കേരള കോണ്‍ഗ്രസ് -മാണി -15, ജെ.ഡി.യു -ഏഴ്, ആര്‍.എസ്.പി -അഞ്ച്, കേരള കോണ്‍ഗ്രസ് -ജേക്കബ് ഗ്രൂപ് -രണ്ട്, സി.എം.പി -ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
കാഞ്ഞങ്ങാട്, കല്യാശ്ശേരി, പയ്യന്നൂര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് കരുതിയതെങ്കിലും ഇവിടങ്ങളില്‍ പൊതുസ്വതന്ത്രരെ രംഗത്തിറക്കാനാണ് ധാരണ. ഇവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. നേരത്തേ നല്‍കിയ പിറവം സീറ്റിന് പുറമെ തരൂര്‍ കൂടി കേരള കോണ്‍ഗ്രസ് -ജേക്കബ് ഗ്രൂപ്പിന് അനുവദിച്ചു. യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.