മുഖ്യമന്ത്രി സ്ഥാനം: ലീഗിന്‍റെ മനസിൽ ഇപ്പോൾ ആരുമില്ലെന്ന് കെ.പി.എ മജീദ്

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുസ് ലിം ലീഗിന്‍റെ മനസിൽ ഇപ്പോൾ ആരുമില്ലെന്ന് ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏത് പാർട്ടിയെ പിന്തുണക്കണമെന്ന് അതാത് മതസംഘടനകളാണ് തീരുമാനിക്കേണ്ടതെന്നും മജീദ് വ്യക്തമാക്കി.

വിവാദങ്ങള്‍ യു.ഡി.എഫിന്‍റെ വിജയ സാധ്യതയെ ബാധിക്കില്ല. കുന്നമംഗലം, ബാലുശ്ശേരി സീറ്റുകള്‍ മുസ്‌ ലിം ലീഗും കോണ്‍ഗ്രസും പരസ്പരം വച്ചുമാറിയത് താൽകാലിക അഡ്ജസ്റ്റുമെന്‍റ് മാത്രമാണെന്നും മജീദ് പറഞ്ഞു.

എൽ.ഡി.എഫിന്‍റെ മദ്യനയം പൊള്ളയാണ്. മദ്യവർജനമാണ് അവർ പറയുന്നത്. എന്നാൽ, ഭരണത്തിലുള്ള ഒരു ഘട്ടത്തിലും എൽ.ഡി.എഫ് മദ്യവർജനത്തിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. കൂടുതൽ ഷാപ്പുകളും ബാറുകളും അനുവദിക്കുകയാണ് അവർ ചെയ്തതെന്നും മജീദ് പറഞ്ഞു.

ഘട്ടംഘട്ടമായി സംസ്ഥാനത്തെ മദ്യവിമുക്തമാക്കണം എന്നതാണ് യു.ഡി.എഫ് ലക്ഷ്യമെന്നും മജീദ് കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.