നികേഷിന്‍െറ സ്ഥാനാര്‍ഥിത്വം അക്ഷരത്തെറ്റ് -സി.പി. ജോണ്‍


തൊടുപുഴ: നികേഷ് കുമാറിന്‍െറ സ്ഥാനാര്‍ഥിത്വം കേരള രാഷ്ട്രീയത്തിന്‍െറ അക്ഷരത്തെറ്റാണെന്ന് സി.എം.പി (സി.പി. ജോണ്‍ വിഭാഗം) സംസ്ഥാന സെക്രട്ടറിയും കുന്നംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ സി.പി. ജോണ്‍. സി.പി.എം പിടിച്ചുകൊണ്ടുപോയ ബന്ദിയാണ് നികേഷ്. ബന്ദികള്‍ക്ക് ഭീകരരോട് തോന്നുന്ന പ്രണയം പോലെയാണ് സി.പി.എമ്മിലത്തെിയ നികേഷിന്‍െറ പെരുമാറ്റം കാണുമ്പോള്‍ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തറവാടിന് തീവെച്ചവരോടൊപ്പം നടക്കുന്ന അനന്തരവന്‍ എന്ന് നികേഷിന്‍െറ ബന്ധുതന്നെ പറഞ്ഞതും ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. എന്താണ് തന്‍െറ രാഷ്ട്രീയമെന്ന് വ്യക്തമാക്കാന്‍പോലും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
എം.വി.ആറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്, ആക്രമിച്ചത്, കൂത്തുപറമ്പ് സംഭവം തുടങ്ങിയ കാര്യങ്ങളിലൊക്കെ നിലപാട് വ്യക്തമാക്കാനും നികേഷ് തയാറായിട്ടില്ല. എന്തുചെയ്തിട്ടാണെങ്കിലും തനിക്ക് സ്ഥാനത്തത്തെണമെന്ന് മാത്രമാണ് അദ്ദേഹത്തിന്‍െറ ചിന്തയെന്നും സി.പി. ജോണ്‍ കുറ്റപ്പെടുത്തി. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യചുമതലകളിലേക്ക് സ്ത്രീകളെ പരിഗണിക്കാത്തത് ദൗര്‍ബല്യമാണ്. കലക്ടറും പൊലീസ് മേധാവികളും അടക്കമുള്ള സ്ഥാനങ്ങളിലേക്ക് സ്ത്രീകള്‍  കടന്നു വരുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലേക്ക് അവര്‍ക്ക് പരിഗണന ലഭിക്കുന്നില്ല. സി.പി.എമ്മിന്‍െറയോ കോണ്‍ഗ്രസിന്‍െറയോ ജില്ലാ ഭാരവാഹികളില്‍ ഒരാള്‍പോലും സ്ത്രീകളില്ലാത്തത് ഇതിന് ഉദാഹരണമാണ്. രാഷ്ട്രീയ നേതൃത്വത്തിലേക്കും സ്ത്രീകള്‍ക്ക് പരിഗണന കൊടുക്കണമെന്നാണ് തന്‍െറ അഭിപ്രായമെന്നും സി.പി. ജോണ്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.