യു.ഡി.എഫ് യോഗം: തിരുവനന്തപുരംവരെ പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ളെന്ന് കെ.എം. മാണി

കോട്ടയം: യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരംവരെ പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ളെന്നും അവിടെ നടക്കുന്നത് എന്താണെന്ന് അറിയാമെന്നും കേരള കോണ്‍ഗ്രസ് -എം നേതാവ് കെ.എം. മാണി. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് പാലായിലെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫിനോട് ചില കാര്യങ്ങള്‍ ചോദിച്ചു. കൂടുതല്‍ സീറ്റടക്കമുള്ള വിഷയങ്ങളും ആവശ്യപ്പെട്ടിരുന്നു. ഒരു സീറ്റെങ്കിലും അധികമായി കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഒന്നിനും പരിഹാരം ഉണ്ടായില്ല. പിന്നെന്തിന് വെറുതെ തിരുവനന്തപുരംവരെ പോകണമെന്നും മാണി ചോദിച്ചു. ആവശ്യപ്പെട്ട കാര്യങ്ങളിലൊന്നും യു.ഡി.എഫ് ഇതേവരെ തീരുമാനം എടുത്തിട്ടില്ളെന്നും കുറ്റപ്പെടുത്തി.കേരള കോണ്‍ഗ്രസ് എമ്മിന്‍െറ തിരുവല്ലയിലെ സ്ഥാനാര്‍ഥിയായ ജോസഫ് എം. പുതുശേരിക്കെതിരെ പ്രഫ. പി.ജെ. കുര്യന്‍ നടത്തുന്ന പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് തിരിച്ചും പരസ്യവിമര്‍ശം നടത്താന്‍ പാടില്ല. കേരള കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയ വിഷയത്തില്‍ കുര്യന്‍ പരസ്യമായി ഇടപെടുന്നത് ശരിയല്ല. കേരള കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി തന്നെയാണെന്നും മാണി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.