മലപ്പുറം: യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ളെന്ന് പ്രകടന പത്രികയില്‍ പറയാന്‍ ഇടതുമുന്നണിക്ക് ആത്മാര്‍ഥതയുണ്ടോയെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മദ്യനയത്തിന്‍െറ കാര്യത്തില്‍ ഇടതുമുന്നണി നടത്തിക്കൊണ്ടിരിക്കുന്നത് തട്ടിപ്പാണെന്നും ജനങ്ങളില്‍നിന്നുള്ള എതിര്‍പ്പ് ഭയന്നാണ് സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിശദീകരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.ജനങ്ങള്‍ ഒന്നടങ്കം അംഗീകരിച്ചതാണ് യു.ഡി.എഫിന്‍െറ മദ്യനയം. തെരഞ്ഞെടുപ്പില്‍ മദ്യവിമുക്ത കേരളം ചര്‍ച്ചയാവുമെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.