രക്ഷാപ്രവര്‍ത്തനം: കരുത്ത് പകര്‍ന്ന് നാവിക സേന

കൊച്ചി: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ദക്ഷിണ നാവികസേനയുടെ അടിയന്തര ഇടപെടല്‍. നാവിക സേനയുടെ മൂന്നു കപ്പലുകളും രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങളും നാല് ഹെലികോപ്റ്ററുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്തേക്ക് ഉടനടി പുറപ്പെട്ടത്. ഐ.എന്‍.എസ് കബ്ര, ഐ.എന്‍.എസ് കല്‍പ്പേനി, ഐ.എന്‍.എസ് സുനയന എന്നീ കപ്പലുകള്‍ അപകടത്തില്‍പെട്ടവര്‍ക്ക് അടിയന്തര വൈദ്യ സഹായവുമായി കൊല്ലത്തേക്ക് പുറപ്പെട്ടിരുന്നു.

200 കിലോ വരുന്ന മരുന്നുകള്‍ വൈദ്യോപകരണങ്ങള്‍ എന്നിവയും മെഡിക്കല്‍ സംഘവുമാണ് കപ്പലുകളില്‍ ഉണ്ടായിരുന്നത്. അതേസമയം ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഒന്‍പതംഗ മെഡിക്കല്‍ സംഘം ഹെലികോപ്ടറുകളിലായി കൊല്ലത്ത് എത്തിയിട്ടുണ്ട്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.