സ്ഫോടകവസ്തു ഉപയോഗം: നിയമഭേദഗതിക്ക് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം: ആരാധനാലയങ്ങളിലേതുള്‍പ്പെടെയുള്ള സ്ഫോടകവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കര്‍ശനനിബന്ധനകളോടെ നിയമനിര്‍മാണം നടത്താന്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ് പുതിയ ശിപാര്‍ശ നല്‍കും. നേരത്തേ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ ലോക്നാഥ് ബെഹ്റ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ക്ഷേത്രങ്ങളിലും ഉത്സവപ്പറമ്പുകളിലും ഫയര്‍ഫോഴ്സിന്‍െറ കര്‍ശനനിരീക്ഷണം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍, ഫയല്‍ ആഭ്യന്തരവകുപ്പ് തീര്‍പ്പാക്കാതെ മാറ്റിവെച്ചു. പരവൂര്‍ ദുരന്തത്തിന്‍െറ പശ്ചാത്തലത്തിലാണ് ഫയര്‍ഫോഴ്സ് പുതിയ റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നത്.  പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ശാസ്ത്രീയറിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറക്കാകും പുതിയ റിപ്പോര്‍ട്ട് നല്‍കുകയെന്ന് ലോക്നാഥ് ബെഹ്റ ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.