ആറ്റിങ്ങല്‍: പരവൂര്‍ വെടിക്കെട്ട് കാണാന്‍പോയ ആറ്റിങ്ങല്‍ സ്വദേശികളായ മൂന്നുപേരെ കാണാനില്ല. ആറ്റിങ്ങല്‍ കോരാണി പുകയിലത്തോപ്പ് കോളനി ബ്ളോക് നമ്പര്‍ 44ല്‍ സോമന്‍ (55), മുദാക്കല്‍ ചെമ്പൂര്‍ സ്വദേശികളായ രാജന്‍, ഷിബു എന്നിവരെയാണ് കാണാതായത്. സോമന്‍ പുകയിലത്തോപ്പ് കോളനി ബ്ളോക് നമ്പര്‍ മൂന്നില്‍ ഉണ്ണി എന്ന സുനില്‍കുമാറിനൊപ്പമാണ് വെടിക്കെട്ട് കാണാന്‍ പോയത്.
രാവിലെ ചാനല്‍ ദൃശ്യങ്ങളില്‍ ആശുപത്രികളില്‍ കഴിയുന്നവരെ കാണിക്കുന്നതിനിടെ സോമനെന്ന് തോന്നിക്കുന്ന വ്യക്തിയെ കണ്ടതായി കോളനിവാസികള്‍ പറയുന്നു. തുടര്‍ന്ന് ആശുപത്രികളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. സംഭവം നടന്ന ക്ഷേത്ര പരിസരത്ത് റോഡില്‍ സുനില്‍കുമാറിന്‍െറ ബൈക്ക് കണ്ടത്തെിയിരുന്നു. ഉച്ചയോടെ സുനില്‍കുമാറിന്‍െറ മൃതദേഹം തിരിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.