കൊല്ലം: കൊല്ലത്തെ വിടാതെ പിന്തുടരുകയാണ് ദുരന്തങ്ങള്‍. സംസ്ഥാനത്ത് കൂടുതല്‍ ജീവന്‍ നഷ്ടമായദുരന്തങ്ങളധികവും നടന്നത് കൊല്ലം ജില്ലയിലാണ്. പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിനും മലനട വെടിക്കെട്ടപകടത്തിനും കരുനാഗപ്പള്ളിയുടെ തീരമേഖലയെ തകര്‍ത്ത സൂനാമിക്കും ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനാണ് കൊല്ലം വീണ്ടും സാക്ഷിയായത്.
1988 ജൂലൈ എട്ടിന് പെരുമണ്‍ പാലത്തില്‍നിന്ന് ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 105 പേര്‍ മരിക്കുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ട്രെയിനപകടമായിരുന്നു ഇത്. 1990ല്‍ ശാസ്താംകോട്ട മലനട പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തില്‍ ഒൗദ്യോഗികമായ കണക്കുപ്രകാരം 26 പേരാണ് മരിച്ചത്. എന്നാല്‍, അനൗദ്യോഗിക കണക്ക് പ്രകാരം ഇതിന്‍െറ ഇരട്ടിയിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
ഇന്തോനേഷ്യ മുതല്‍ ദക്ഷിണാഫ്രിക്ക വരെ 16 രാജ്യങ്ങളില്‍ ആഘാതമുണ്ടാക്കിയ 2004 ഡിസംബര്‍ 26ലെ സൂനാമി കേരളത്തില്‍ ഏറെ നാശം വിതച്ചത് കൊല്ലം ജില്ലയിലായിരുന്നു. 130ലേറെ പേര്‍ക്കാണ് സൂനാമിയില്‍ ജീവന്‍ നഷ്ടമായത്. സൂനാമി കഴിഞ്ഞ് 12 വര്‍ഷത്തിനു ശേഷമാണ് വെടിക്കെട്ടിന്‍െറ രൂപത്തില്‍ ജില്ലയെ നടുക്കി വീണ്ടും ദുരന്തമത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.