മൃതദേഹങ്ങള്‍ക്ക് മുന്നില്‍ ഹൃദയം മരവിച്ച്....

കൊല്ലം: ഒന്നും മിണ്ടാനാവാതെ പരസ്പരം നോക്കിനില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ഹൃദയം മരവിച്ച നിമിഷങ്ങളില്‍നിന്ന് മുക്തമാകുമ്പോഴേക്കും ചുറ്റും ചലനമറ്റ മനുഷ്യശരീരങ്ങള്‍ നിറഞ്ഞു... ഞായറാഴ്ച പുലര്‍ന്നപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ഹൃദയം മരവിക്കുന്ന കാഴ്ചകളായിരുന്നു.

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ സഹപ്രവര്‍ത്തകനും ഉത്സവം കാണാനത്തെിയവരും മരിച്ചതറിഞ്ഞ് രാവിലെ 3.30ഓടെ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ജില്ലാ ആശുപത്രിയില്‍ ആദ്യമത്തെിയത്. എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ സജി സെബാസ്റ്റ്യന്‍െറ മൃതദേഹമാണ് ആദ്യമത്തെിയത്. പരിക്കുകളൊന്നും മൃതദേഹത്തില്‍ കാണാനില്ലായിരുന്നു. തൊട്ടുപിന്നാലെ കാലറ്റനിലയില്‍ യുവാവിന്‍െറ തിരിച്ചറിയാത്ത മൃതദേഹം മോര്‍ച്ചറിയിലത്തെി.

പിന്നാലെ ശരീരഭാഗങ്ങളില്‍ പലതും നഷ്ടപ്പെട്ട, ഛിന്നഭിന്നമായ മൃതദേഹങ്ങള്‍ ഒന്നൊന്നായി എത്തിത്തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ നഗരത്തിലെ ആശുപത്രികളിലേക്കെല്ലാം ആംബുലന്‍സുകള്‍ എത്തിത്തുടങ്ങി. പൊള്ളലേറ്റവരും മൃതപ്രായരായവരും ഉള്‍പ്പെടെ നൂറുകണക്കിന് ആള്‍ക്കാരെയാണ് ആശുപത്രികളിലേക്കത്തെിച്ചത്. പരിക്കേറ്റവരുടെ നിലവിളിയും ചിന്നിച്ചിതറിയ മൃതദേഹങ്ങളും ആശുപത്രികളെ ശോകമൂകമാക്കി. നേരം പുലരുംമുമ്പേ ആശുപത്രികള്‍ ജനസഞ്ചയമായി മാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.