സാന്‍റിയാഗോ മാർട്ടിൻെറ 122 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കൊച്ചി: ഇതരസംസ്ഥാന ലോട്ടറി തട്ടിപ്പുകേസിലെ മുഖ്യപ്രതി സാന്‍റിയാഗോ മാർട്ടിന്റെ 122 കോടി രൂപയുടെ സ്വത്തുവകകൾ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധ നിയമ പ്രകാരമാണ് നടപടി. കോയമ്പത്തൂരിലുള്ള മാർട്ടിന്റെ ആസ്തികളാണ് കണ്ടുകെട്ടിയത്. കേരളത്തില്‍ ഇതരസംസ്ഥാന ലോട്ടറി ടിക്കറ്റ് വിറ്റതുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ഏഴ് കേസിൽ രണ്ട് മാസം മുമ്പ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മാർട്ടിന് ജാമ്യം അനുവദിച്ചിരുന്നു.

കേരളത്തില്‍ ഇതരസംസ്ഥാന ലോട്ടറി വില്‍പന കരാര്‍ ഏറ്റെടുത്ത ഫ്യൂച്ചര്‍ ഗേമിങ് സൊലൂഷന്‍സിന്‍െറ മാനേജിങ് ഡയറക്ടര്‍ എന്ന നിലയിലാണ് മാര്‍ട്ടിനെ സി.ബി.ഐ കേസുകളില്‍ പ്രതിചേര്‍ത്തത്. നേരത്തേ മറ്റുപ്രതികളായ ഫ്യൂച്ചര്‍ ഗേമിങ് സൊലൂഷന്‍സ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടോ, കോയമ്പത്തൂര്‍ കാമരാജ് സ്ട്രീറ്റില്‍ ജോണ്‍ കെന്നഡി, മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സീസിന്‍െറ പാര്‍ട്ണര്‍ ചെന്നൈ സി.ഐ.ടി നഗര്‍ ക്രോസ് സ്ട്രീറ്റില്‍ എന്‍. ജയമുരുകന്‍, ശിവകാശി മഹാലക്ഷ്മി ഓഫ്സെറ്റ് പ്രിന്‍േറഴ്സ് മാനേജിങ് പാര്‍ട്ണര്‍ എ. ശക്തിവേല്‍, ചെന്നൈ സ്വദേശി വി. ശെല്‍വരാജ് എന്നിവര്‍ ജാമ്യമെടുത്തിരുന്നു.

ഗൂഢാലോചന, 1998ലെ കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിലെ വിവിധ വകുപ്പുകള്‍, കേരള ലോട്ടറി റെഗുലേഷന്‍ റൂള്‍സ് എന്നിവയുടെ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.