ക്ഷണിച്ചുവരുത്തിയ ദുരന്തമെന്ന് പുറ്റിങ്ങല്‍ക്ഷേത്രം മേല്‍ശാന്തി

കൊല്ലം: പുറ്റിങ്ങല്‍ ദേവിക്ക് വെടിക്കെട്ട് ഇഷ്ടമാണ്. എന്നാല്‍, കമ്പം വേണമെന്ന് പറഞ്ഞിട്ടില്ല, അത് ദേവപ്രശ്നത്തിലുമില്ളെന്ന് ക്ഷേത്രം മേല്‍ശാന്തി ബിനു പറയുന്നു. മൂന്നുവര്‍ഷമായി ഇവിടെ മേല്‍ശാന്തിയായ ഇദ്ദേഹത്തിന്‍െറ പിതാവും പ്രതിശ്രുതവധുവിന്‍െറ പിതാവും ദുരന്തത്തില്‍ മരിച്ചു. ക്ഷണിച്ചുവരുത്തിയ ദുരന്തമാണിത്. മത്സരകമ്പം പാടില്ളെന്ന് അധികാരികള്‍ പറഞ്ഞിരുന്നു. പൊട്ടിച്ചു തുടങ്ങിയശേഷം സമയംകഴിഞ്ഞെന്നും ഒരു ആശാന്‍െറ മാത്രം കമ്പത്തിനാണ് അനുമതിയെന്നും പൊലീസ് കമ്മിറ്റിക്കാരെ അറിയിച്ചതാണ്. പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്തിയിരുന്നെങ്കില്‍ ദുരന്തമുണ്ടാകില്ലായിരുന്നു. ഇത്രയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ഒരു ദൈവത്തിനും കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.