തിരുവനന്തപുരം: സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മുന്നണി വിട്ട കേരളാ കോണ്‍ഗ്രസ് -ജേക്കബ് നേതാവ് ജോണി നെല്ലൂരിനെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് മുന്നണി നേതാക്കള്‍ ചൊവ്വാഴ്ച അദ്ദേഹവുമായി ചര്‍ച്ച നടത്തും. വൈകീട്ട് മൂന്നിന് പാലായിലാണ് കൂടിക്കാഴ്ച. കെ.എം. മാണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ നേതാക്കള്‍ അവിടെയത്തെുമ്പോഴാണ് ചര്‍ച്ച.
അങ്കമാലി സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് ജോണി നെല്ലൂര്‍ മുന്നണിയുമായി അകലുകയും കേരള കോണ്‍ഗ്രസ് -ജേക്കബ് ഗ്രൂപ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയുമായിരുന്നു. യു.ഡി.എഫ് യോഗം നെല്ലൂരിനെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് തീരുമാനിക്കുകയും രാജി പ്രഖ്യാപനത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് അനുകൂലമായ നിലപാടായിരുന്നു അദ്ദേഹത്തിനും. ഇതിന്‍െറ തുടര്‍ച്ചയായാണ് ചൊവ്വാഴ്ചയിലെ കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.