പരവൂരിൽ ബാക്കിയായ സ്ഫോടക വസ്തുക്കള്‍ നശിപ്പിച്ച് തുടങ്ങി

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര പരിസരത്ത് നിന്നും ശാര്‍ക്കര കുറുമണ്ടല്‍ ശാര്‍ക്കര ക്ഷേത്ര പരിസരത്തെ കാറുകളില്‍ നിന്നും കണ്ടത്തെിയ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ നശിപ്പിച്ച് തുടങ്ങി. പരവൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ പൂയപ്പള്ളിയിലെ ക്വാറിയില്‍ വെച്ചാണ് നിര്‍വീര്യമാക്കുന്നത്.പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കത്തിക്കുന്നത്. ഉഗ്ര ശേഷിയുള്ള അമിട്ടുകളും ഗുണ്ടുകളും പൊളിച്ച് വെടിമരുന്നുകള്‍ പുറത്തിട്ട് കത്തിക്കുകയായിരുന്നു.ബോംബ് സ്ക്വാഡ് അടക്കമുള്ള വന്‍ പൊലീസ് സംഘത്തിന്‍െറ സുരക്ഷയിലാണ് കത്തിക്കല്‍ തുടരുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.