കൊച്ചി വിമാനത്താവളം: വിഷുവിന് കയറ്റിയയച്ചത് 700 ടണ്‍ പച്ചക്കറി

നെടുമ്പാശ്ശേരി: ഇക്കുറി വിഷു ആഘോഷിക്കാന്‍ കഴിഞ്ഞ മൂന്നുദിവസം മാത്രം കൊച്ചി വിമാനത്താവളത്തില്‍നിന്ന് കയറ്റിയയച്ചത് 700 ടണ്ണോളം പച്ചക്കറി. കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് നിലച്ചതാണ് ഇത്രയേറെ പച്ചക്കറികള്‍ ഇക്കുറി കയറ്റിയയക്കാന്‍ ഇടയാക്കിയത്.
പച്ചക്കറി കൊണ്ടുപോകാന്‍ എമിറേറ്റ്സിന്‍െറ പ്രത്യേക കാര്‍ഗോ വിമാനവും എത്തിയിരുന്നു.സാധാരണയായി വിഷുവിന് കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമാണ് പച്ചക്കറി ഏറെയും സമാഹരിച്ചിരുന്നത്. എന്നാല്‍, 60 ശതമാനത്തിലേറെയും പച്ചക്കറി പല കയറ്റുമതി വ്യാപാരികള്‍ക്കും ഇക്കുറി കേരളത്തില്‍നിന്നുതന്നെ ലഭിച്ചു. ജൈവപച്ചക്കറിയും പ്രത്യേകമായി സമാഹരിച്ചിട്ടുണ്ട്. വില കൂടുതലാണെങ്കിലും ഇതിന് ഗള്‍ഫില്‍ പ്രത്യേക മാര്‍ക്കറ്റുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
കണിക്കൊന്ന വാടാതിരിക്കാന്‍ പ്രത്യേകമായി വെള്ളം തളിച്ച് വാഴയിലയിലാക്കി പൊതിഞ്ഞു. കണിവെള്ളരി, ചക്ക, മാങ്ങ, മുരിങ്ങ, ചേന, കാച്ചില്‍, മത്തങ്ങ, വിവിധയിനം പായസങ്ങള്‍, അച്ചാര്‍ തുടങ്ങിയവയാണ് വിദേശത്തേക്ക് അയച്ചത്.
യഥാസമയം വിമാനത്തില്‍ പച്ചക്കറി കയറ്റിയയക്കാന്‍ കഴിയാതെ വന്നാലും കേടാകാതെ സൂക്ഷിക്കാനുള്ള സംവിധാനം വിമാനത്താവളത്തില്‍ സജ്ജമാക്കിയതും കയറ്റുമതി വര്‍ധനക്ക് കാരണമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.