തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ച് പ്രവേശപരീക്ഷ എഴുതാന്‍ വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാമ്പസ് ഫ്രണ്ടിന്‍െറ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ തിരുവനന്തപുരത്ത് സി.ബി.എസ്.ഇ മേഖലാ ഓഫിസറെ ഉപരോധിച്ചു. 15ഓളംപേരാണ് രാവിലെ 11ഓടെ മേഖലാ ഓഫിസര്‍ മഹേഷ് ഡി. ധര്‍മാധികാരിയെ ഓഫിസില്‍ തടഞ്ഞത്. ഇതുസംബന്ധിച്ച് നേരത്തേ ലഭിച്ച നിവേദനങ്ങള്‍ ഇതിനകം ഡല്‍ഹിയിലെ ഓഫിസിന് കൈമാറിയതായി ഓഫിസര്‍ സമരക്കാരെ അറിയിച്ചു. അരമണിക്കൂറിനുശേഷം പൊലീസ് എത്തിയാണ് സമരക്കാരെ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.