മറയൂർ: ഇടുക്കി മറയൂരിൽ വനപാലകർക്ക് നേരെ ചന്ദനക്കടത്തുകാരുടെ ആക്രമണം. രണ്ട് വനപാലകർക്ക് പരിക്കേറ്റു. വാർഡൻ സുനിൽ പി. നായർ, ട്രൈബൽ വാച്ചർ തങ്കച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്. മറയൂർ കാന്തല്ലൂരിലായിരുന്നു സംഭവം.
ചന്ദന മരങ്ങൾ മുറിച്ചു കടത്താനുള്ള ശ്രമം തടയുന്നതിനിടെയാണ് വനപാലകർക്ക് നേരെ ആക്രമണമുണ്ടായത്. ചന്ദനക്കടത്തു സംഘത്തിലെ ഒരാളെ വനപാലകർ പിടികൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.