ഗുരുവായൂര്‍: ദേവസ്വം ജീവനക്കാരനെ മര്‍ദിച്ച പാലക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്തിനെ ആണ് റേഞ്ച് ഐ.ജി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെനടയിലെ അന്ന ലക്ഷ്മി ഹാളിലായിരുന്നു സംഭവം. ഊട്ടുപുരയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ജീവനക്കാരന്‍ കുണ്ടന്നൂര്‍ ചിറ്റണ്ട വെള്ളത്തേരി ഉണ്ണികൃഷ്ണന് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസിൽ നിന്ന് മാറ്റിനിര്‍ത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.