ക്ഷേത്രഭാരവാഹികള്‍ കസ്റ്റഡിയില്‍


കൊല്ലം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മത്സരക്കമ്പവുമായി ബന്ധപ്പെട്ട് പിടിയിലായ ക്ഷേത്ര ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 13പേരെ ക അഞ്ചുദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്‍െറ കസ്റ്റഡിയില്‍ വിട്ടു. പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാനാണ് അന്വേഷണസംഘം അപേക്ഷ നല്‍കിയത്.
 വെടിക്കെട്ട് ദുരന്തത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്ക് പരിക്കേല്‍ക്കാതിരുന്നതെന്താണെന്ന് മജിസ്ട്രേറ്റ് എം. സതീശന്‍ നിരീക്ഷിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ് പി.എസ്. ജയലാല്‍ (46), സെക്രട്ടറി പൊഴിക്കര കൃഷ്ണഭവനത്തില്‍ കൃഷ്ണന്‍കുട്ടിപിള്ള (64), ഭരണസമിതി അംഗങ്ങളായ കോട്ടപ്പുറം കോങ്ങാല്‍ സി. രവീന്ദ്രന്‍പിള്ള (64), കടകരത്ത് തൊടിയില്‍ ജി. സോമസുന്ദരന്‍പിള്ള (47), കോങ്ങാല്‍ സുരഭിയില്‍ സുരേന്ദ്രനാഥന്‍പിള്ള(65), കോങ്ങാല്‍ മനഫ് കോട്ടേജില്‍ മുരുകേശന്‍ (50), കമ്പക്കെട്ട് കരാറുകാരുടെ തൊഴിലാളികളായ അണ്ടൂര്‍ക്കോണം കല്ലുവിളവീട്ടില്‍ സജീവന്‍ (38), തമിഴ്നാട് സ്വദേശികളായ ലെനിന്‍ ജോസഫ് (48), മകന്‍ ജോണ്‍സണ്‍ (26), മാവേലിക്കരചാങ്ങോത്ത്വീട്ടില്‍ വിഷ്ണു (26), അടൂര്‍ തുറുവിളവീട്ടില്‍ അനു (30), ശൂരനാട്  പടീറ്റതില്‍ അജിത് (27) എന്നിവരെയാണ് കസ്റ്റഡിയില്‍വിട്ടത്. കലക്ടര്‍ നിരോധിച്ചതിനെതുടര്‍ന്ന് മത്സരക്കമ്പം ഉപേക്ഷിച്ച് ഏപ്രില്‍ എട്ടിന് നോട്ടീസ് ഇറക്കിയെന്ന് ക്ഷേത്ര ഭാരവാഹികളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കലക്ടറും പൊലീസ് കമീഷണറും തമ്മിലെ തര്‍ക്കം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗം ശ്രമിച്ചെങ്കിലും പ്രോസിക്യൂഷനുവേണ്ടി  സീനിയര്‍ എ.പി.പി എ.ആര്‍. ലൈജു എതിര്‍ത്തു.
ഇത്തരംകാര്യങ്ങള്‍ വിചാരണ കോടതിയുടെ പരിഗണനക്ക് വരേണ്ട വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന്‍െറ അന്വേഷണം ക്രൈംബ്രാഞ്ചിന്‍െറ നേതൃത്വത്തില്‍ പുരോഗമിക്കുന്ന ഘട്ടത്തില്‍ മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നത് ശരിയല്ളെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്നാണ് പ്രതികളെ കസ് റ്റഡിയില്‍ വിട്ടത്. പിന്നീട് ഭരണസമിതി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും ക്ഷേത്ര പരിസരത്തത്തെിച്ച് തെളിവെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.