തിരുവനന്തപുരം: പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയ മുന്‍ സംസ്ഥാന പ്രസിഡന്റ പി.പി. മുകുന്ദന്‍ ബി.ജെ.പിയിലേക്ക് മടങ്ങിയെത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സാധാരണ പ്രവര്‍ത്തകനായി മുകുന്ദന്‍ പാര്‍ട്ടിയിലേക്ക് മടങ്ങും. പാര്‍ട്ടി ഭാരവാഹിത്വം നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ പ്രവര്‍ത്തകരായാണ് എല്ലാവരും പാര്‍ട്ടിയിലെത്തുന്നത്. സ്ഥാനമാനങ്ങള്‍ പിന്നീട് ലഭിക്കുന്നതാണ്. പാര്‍ട്ടി വിട്ടുപോയ ആരു തിരിച്ചു വന്നാലും സ്വാഗതം ചെയ്യുമെന്നും കുമ്മനം വ്യക്തമാക്കി.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തന്നെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തതില്‍ സന്തോഷമുണ്ടെന്ന് മുകുന്ദന്‍ പ്രതികരിച്ചു. തീരുമാനം കുറച്ച് കൂടി നേരത്തെ ആവാമായിരുന്നുവെന്നും ഭാരവാഹിത്വം സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും മുകുന്ദന്‍ പറഞ്ഞു.
വിഭാഗീയതയെ തുടര്‍ന്ന് 2006ലാണ് മുകുന്ദനെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയത്. അദ്ദേഹത്തെ മടക്കിക്കൊണ്ടുവരാന്‍ പലഘട്ടത്തിലും ശ്രമംനടന്നിരുന്നു. വി. മുരളീധരന്‍ പ്രസിഡന്‍റായിരുന്നപ്പോള്‍ മുകുന്ദനെ മടക്കിക്കൊണ്ടുവരാന്‍ ഒരുവിഭാഗം ശ്രമിച്ചെങ്കിലും രൂക്ഷമായ എതിര്‍പ്പ് വന്നു. കുമ്മനം രാജശേഖരന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്നതോടെയാണ് മുകുന്ദന്‍െറ മടങ്ങിവരവിന് വഴിയൊരുങ്ങിയത്. സംസ്ഥാന ആര്‍.എസ്.എസ് നേതൃത്വം മുകുന്ദന്റെ മടങ്ങി വരവിന് അനുകൂല നിലപാടെടുത്തെങ്കിലും ദേശീയതലത്തില്‍ ചില നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.