ചിന്നിച്ചിതറിയ മുഴുവന്‍ ശരീരഭാഗങ്ങളുടെയും ഡി.എന്‍.എ പരിശോധനക്ക്

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ചിന്നിച്ചിതറിയ മുഴുവന്‍ ശരീരഭാഗങ്ങളുടെയും ഡി.എന്‍.എ പരിശോധന നടത്താന്‍ തീരുമാനം. ഒന്നാംഘട്ടത്തില്‍ ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം കൂടി ഞായറാഴ്ച ഡി.എന്‍.എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. നേമം സ്വദേശിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. രണ്ടാംഘട്ട ഡി.എന്‍.എ പരിശോധന സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍.
150 ഓളം ശരീരഭാഗങ്ങളാണ് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ പൊലീസ് എത്തിച്ചിരിക്കുന്നത്. ദുരന്തത്തിനുശേഷം കാണാനില്ളെന്ന പരാതിയുമായി 21പേരുടെ ബന്ധുക്കളാണ് സര്‍ക്കാറിനെ സമീപിച്ചിരുന്നത്. ഇതില്‍ ഒമ്പതുപേരെ ഡി.എന്‍.എ പരിശോധനയിലൂടെ ഇതിനകം തിരിച്ചറിഞ്ഞിരുന്നു. മാറി സംസ്കരിച്ച മൃതദേഹങ്ങളും ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിയുകയുണ്ടായി. ഇനി ശേഷിക്കുന്നത് എട്ട് പരാതികളാണ്.
ഇപ്പോള്‍ പരിശോധനക്കത്തെിച്ചിരിക്കുന്ന ശരീരഭാഗങ്ങളില്‍ മരിച്ച് ബന്ധുക്കള്‍ ഏറ്റുവാങ്ങിയവരുടെയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെയും ഉള്‍പ്പെടെ ഉണ്ടാകാം. അതിനാല്‍ വളരെ കുറച്ചുപേരുടെ മാത്രമേ തിരിച്ചറിയാനായി അവശേഷിക്കൂവെന്നാണ് കണക്കുകൂട്ടല്‍.
 കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രണ്ടുപേരുടെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഒരാളുടെയും മൃതദേഹങ്ങളാണ് തിരിച്ചറിയാനായി ശേഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.