കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മത്സര വെടിക്കെട്ട് നടന്നതായി കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയുടെയും ഭാര്യ അനാര്‍ക്കലിയുടെയും മുന്‍കൂര്‍ ജാമ്യഹരജിയില്‍ വെളിപ്പെടുത്തല്‍. ദുരന്തത്തില്‍ പങ്കില്ളെന്നും മത്സര വെടിക്കെട്ട് പൂര്‍ത്തിയാക്കി തങ്ങള്‍ മടങ്ങിയശേഷമാണ് ദുരന്തമുണ്ടായതെന്നുമാണ് നാലും അഞ്ചും പ്രതികളായ തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശി അനാര്‍ക്കലിയും കൃഷ്ണന്‍കുട്ടിയും ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. നിറത്തിന് പ്രധാന്യം നല്‍കി ശബ്ദം കുറഞ്ഞ കരിമരുന്ന് പ്രയോഗമാണ് നടത്താറുള്ളതെന്നും ഇതല്ല ദുരന്തത്തിന് കാരണമായതെന്നും കൃഷ്ണന്‍കുട്ടി ഹരജിയില്‍ പറയുന്നു.
ലൈസന്‍സ് പേരിലുണ്ടെങ്കിലും അനാര്‍ക്കലിക്ക് സംഭവവുമായി ബന്ധമില്ല. ലൈസന്‍സ് ഉപയോഗിച്ച് താനാണ് വെടിക്കെട്ടുകള്‍ നടത്താറുള്ളത്. 2017 മാര്‍ച്ച് 31 വരെ ലൈസന്‍സുണ്ട്. 40 വര്‍ഷമായി വെടിക്കെട്ട് നടത്തി വരുകയാണ്. ഈ കാലയളവിനിടയില്‍ അറുന്നൂറോളം വെടിക്കെട്ടുകള്‍ നടത്തിയിട്ടുമുണ്ട്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലും നിയമാനുസൃതമായേ സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തിട്ടുള്ളൂവെന്നും ഹരജിയില്‍ പറയുന്നു. താനും തന്നോടൊപ്പം ജോലിക്കത്തെിയവരും മടങ്ങിയശേഷം സുരേന്ദ്രനാണ് ക്ഷേത്രത്തില്‍ കമ്പം നടത്തിയത്. അപകടശേഷം ശാര്‍ക്കര ക്ഷേത്രവളപ്പില്‍ മൂന്ന് കാറുകളില്‍നിന്ന് പിടിച്ചെടുത്ത വെടിമരുന്നും സാമഗ്രികളും സുരേന്ദ്രന്‍േറതാണ്.
താനവിടെ ഉണ്ടായിരുന്നെങ്കില്‍ ദുരന്തത്തിന് ഇരയാകേണ്ടിയിരുന്നതാണ്. അനുവദനീയ പരിധിക്കപ്പുറം തീവ്രതകൂടിയ വെടിക്കെട്ട് സാമഗ്രികള്‍ തീ കൊളുത്തിവിട്ടശേഷം അവയുടെ അവശിഷ്ടങ്ങള്‍ മുകളില്‍നിന്ന് കരിയായി നിലം പതിക്കേണ്ടതിന് പകരം തീപ്പൊരിയായി തിരികെ വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. ദുരന്തവുമായി തങ്ങള്‍ക്ക് പങ്കാളിത്തമില്ളെങ്കിലും തങ്ങളെക്കൂടി പൊലീസ് അനാവശ്യമായി പ്രതി ചേര്‍ത്തിരിക്കുകയാണെന്നും അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ഹരജിയില്‍ ഹൈകോടതി ക്രൈംബ്രാഞ്ച് അടക്കം എതിര്‍കക്ഷികളോട് വിശദീകരണം തേടി. ഹരജി ചൊവ്വാഴ്ച ഹൈകോടതി പരിഗണിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.