തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് ശ്രീ വി.എം. സുധീരന് തന്നോടുള്ള സ്നേഹരോഗം വർധിച്ചു വരികയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ. എൽ.ഡി.എഫ്. അധികാരത്തിൽ വന്നാൽ തന്നെ ഒതുക്കുമെന്ന സുധീരൻറെ വാദത്തിനെതിരെയാണ് വി.എസ് രംഗത്തെത്തിയത്. ഉമ്മൻ ചാണ്ടിയും, കുഞ്ഞാലികുട്ടിയും കൂട്ടാളികളും ചേർന്ന് സുധീരനെ ഒരു മൂലക്ക് ഒതുക്കിക്കിയതായി വി.എസ് ഫേസ്ബുക്കിലൂടെ പരിഹസിച്ചു. ചവിട്ടുന്ന കാലിനെ തൊട്ട് നമസ്‌കരിക്കുന്ന വി.എസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ദുഃഖിക്കുകയാണെന്ന് വി.എസിന് സുധീരൻ മറുപടി നൽകി.
വി.എസിൻെറ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം
വി.എം. സുധീരന്റെ വിചിത്ര വേഷങ്ങൾ!
കെ.പി.സി.സി. പ്രസിഡന്റ് ശ്രീ വി.എം. സുധീരന് എന്നോടുള്ള സ്നേഹം വർദ്ധിച്ചു വരികയാണ്. യൂ.ഡി.എഫ്. നേതാക്കളിലും ഈ പ്രവണത കാണുന്നുണ്ട്. എന്നാൽ 'സ്നേഹരോഗം' കലശലായിരിക്കുന്നത് സുധീരനിലാണ്. എൽ.ഡി.എഫ്. അധികാരത്തിൽ വന്നാൽ എന്റെ പാർട്ടി എന്നെ ശരിപ്പെടുത്തിക്കളയും എന്നാണ് സുധീരൻ വലിയ വായിൽ നിലവിളിക്കുന്നത്. എനിക്കില്ലാത്ത ആശങ്കയാണ് ഈ സുഹൃത്തിന് എന്റെ കാര്യത്തിലുള്ളത്. ഈ സ്നേഹപ്രകടനത്തിന് പിന്നിലെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയുന്നു.
എന്ന് മാത്രമല്ല, സുധീരന്റെ കോൺഗ്രസിലേയും യൂ.ഡി.എഫ്.-ലേയും അവസ്ഥ സഹതാപത്തോടെ അവർ കാണുകയും ചെയ്യുന്നു. ഉമ്മൻ ചാണ്ടിയും, കുഞ്ഞാലികുട്ടിയും കൂട്ടാളികളും ചേർന്ന് ഒരു മൂലയ്ക്ക് ഒതുക്കിക്കിയിരിത്തിയിരിക്കുന്ന ആളാണ് വി.എം. സുധീരൻ. യൂ .ഡി .എഫ് . എന്ന തരികിട സർക്കസ് കമ്പനിയിലെ ഒരു സഹായി മാത്രമാണ് വി.എം. സുധീരൻ. ആദർശത്തിന്റെ പൊയ്മുഖം അണിഞ്ഞ് അദ്ദേഹം കാണികളെ കുടുകുടാ ചിരിപ്പിക്കുന്നു!
വി.എം. സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം
വി.എസിനോട് എനിക്ക് സ്‌നേഹം തന്നെയാണ്. എങ്കിലും തന്നെ ചവിട്ടുന്ന കാലിനെ തൊട്ട് നമസ്‌കരിക്കുന്ന വി.എസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ദുഃഖിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.