ബാബുവിനെതിരായ ആരോപണം: ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് വീണ്ടും മാറ്റി

തൃശൂര്‍: മന്ത്രി കെ. ബാബുവിനെതിരായ ബാര്‍കോഴ ആരോപണക്കേസില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് തൃശൂര്‍ വിജിലന്‍സ് കോടതി വീണ്ടും മാറ്റി. കേസ് മേയ് 23ന് പരിഗണിക്കും. ഫെബ്രുവരി എട്ടിന് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് മൂന്നാം തവണയാണ് മാറ്റിവെക്കുന്നത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതിയുടെ വിധി ജനുവരി 28നാണ് രണ്ട് മാസത്തേക്ക് ഹൈകോടതി സ്റ്റേ ചെയ്തത്. ബാബുവിനെതിരായ കോഴയാരോപണത്തിന് തെളിവ് കണ്ടത്തൊനായില്ളെന്നാണ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട്. നേരത്തെ അന്വേഷണത്തിന് ഉത്തരവിടുമ്പോള്‍ സര്‍ക്കാറിനും വിജിലന്‍സിനുമെതിരെ രൂക്ഷ വിമര്‍ശങ്ങളും നിരീക്ഷണങ്ങളും കോടതി നടത്തിയിരുന്നു.

ഇതും കൂടി പരാമര്‍ശിച്ചായിരുന്നു ഹൈകോടതിയുടെ സ്റ്റേ ഉത്തരവ്. അന്വേഷണത്തിന് ഉത്തരവിട്ട വിവാദ ജഡ്ജി എസ്.എസ്. വാസന്‍ സ്ഥലംമാറിയതിനെ തുടര്‍ന്ന് പുതിയ ജഡ്ജി സി. ജയചന്ദ്രനാണ് കേസ് പരിഗണിച്ചത്. മലയാളവേദി പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളം നല്‍കിയ പരാതിയിലാണ് അന്വേഷണം.
ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാനും പൂട്ടിയ ബാറുകള്‍ തുറക്കാനുമായി 50 കോടി രൂപ കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ് ചാനലിന് നല്‍കിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയായിരുന്നു ഹരജി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.