'സാമൂഹ്യമാധ്യമങ്ങൾ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയാക്കരുത്' 

തൃശൂർ: സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം അന്തസുറ്റതാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാമൂഹ്യമാധ്യമങ്ങൾ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയാക്കരുത്. സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലൂടെ ആത്മസംതൃപ്തി മാത്രമാണ് ലഭിക്കുകയെന്നും അത് കൊണ്ട് പ്രസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. 

കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഫേസ്ബുക്കിലൂടെ തുടർന്നുവരുന്ന വാഗ്വാദങ്ങളുടെ അടിസ്ഥാനത്തിലാണ് കോടിയേരിയുടെ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.