സാദിഖലി തങ്ങളെ കുറിച്ച് പറഞ്ഞാൽ സാധാരണക്കാർ സഹിക്കില്ല; അത് ചെറുക്കേണ്ടതെന്ന് അബ്ദുസമദ് പൂക്കോട്ടൂർ

കോഴിക്കോട്: മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ കുറിച്ച് ചിലർ പറയുന്നത് സാധാരണക്കാർക്ക് സഹിക്കില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. അത് സമസ്തക്കെതിരായ വികാരമായി വന്നേക്കാമെന്നും അതിനെ ചെറുക്കേണ്ടത് ആവശ്യമാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി. കോഴിക്കോട് ചേ​ർ​ന്ന ലീ​ഗ് അ​നു​കൂ​ല വി​ഭാ​ഗ​ത്തി​​ന്റെ യോ​ഗ​ത്തി​ന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ സമസ്തക്കൊപ്പം നിർത്തണം. ചിന്നഭിന്നമാകുന്ന സാഹചര്യം ഒഴിവാക്കുക എന്ന സദുദ്ദേശമാണുള്ളത്. സമസ്തയിലെ ഉത്തരവാദപ്പെട്ട ഭാരവാഹികളായ ഞങ്ങൾ സമാന്തര വിഭാഗം ഉണ്ടാക്കിയാൽ മുശാവറ നടപടി സ്വീകരിക്കുമെന്ന് നല്ലതുപോലെ അറിയാം - അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

സി.ഐ.സി വിഷയത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ചർച്ച തുടരുകയാണ്. ചർച്ചക്ക് തടസപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തരുത്. സമസ്തയുടെ തീരുമാനത്തിനൊപ്പം ഉറച്ചുനിൽക്കും. പാർട്ടി ഏതാണെങ്കിലും വ്യക്തിപരമായി സമസ്തയെ സഹായിക്കുന്ന നിരവധി പേരുണ്ട്. സംഘടനാപരമായി സമസ്തക്ക് സഹായം ചെയ്തിട്ടുള്ളത് മുസ് ലിം ലീഗ് ആണ്.

ലീഗും സമസ്തയും തമ്മിൽ വൈകാരിക ബന്ധം നിലനിൽക്കുന്നുണ്ട്. അതിന് കാരണം രാഷ്ട്രീയമായ അടിമത്തമോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് സമസ്തയെ അടിയറവ് വെച്ചതോ അല്ല. ലീഗിലും സമസ്തയിലുമുള്ള ഭൂരിപക്ഷം പേരും ഒരേ ചിന്താഗതിക്കാരാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.

പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ സ​മ​സ്ത സെ​ക്ര​ട്ട​റി ഉ​മ​ർ ഫൈ​സി​ക്കെ​തി​രെ സം​ഘ​ട​ന ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ലും പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് സു​പ്ര​ഭാ​തം പ​ത്രം യു.​ഡി.​എ​ഫ് വി​രു​ദ്ധ പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച വി​ഷ​യ​ത്തി​ലും വി​ട്ടു​വീ​ഴ്ച​ക്ക് ഒ​രു​ക്ക​മ​ല്ലെ​ന്നാണ് ലീ​ഗ് അ​നു​കൂ​ല വി​ഭാ​ഗ​ത്തി​ന്റെ നിലപാട്. ഭാ​വി പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ ലീ​ഗ് അ​നു​കൂ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​ധാ​ന മ​ഹ​ല്ലു​ക​ളു​ടെ​യും ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗമാണ് ഇന്ന് കോ​ഴി​ക്കോ​ട് ചേ​ർന്നത്. ലീ​ഗ് അ​നു​കൂ​ലി​ക​ളു​ടെ വി​പു​ല​മാ​യ പൊ​തു​സ​മ്മേ​ള​നം ന​ട​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്. ലീ​ഗി​​ന്റെ മേ​ൽ​നോ​ട്ട​ത്തി​ല​ല്ലെ​ങ്കി​ലും നേ​തൃ​ത്വ​ത്തി​ന്റെ ആ​ശീ​ർ​വാ​ദം പു​തി​യ നീ​ക്ക​ത്തി​നു​ണ്ട്.

സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​യ​ർ​ത്താ​ൻ മു​ക്കം ഉ​മ​ർ ഫൈ​സി​യെ സി.​പി.​എം ഉ​പ​ക​ര​ണ​മാ​ക്കു​ക​യാ​ണെ​ന്ന് ലീ​ഗ് അ​നു​കൂ​ല വി​ഭാ​ഗം ക​രു​തു​ന്നു. ഇ​ദ്ദേ​ഹ​ത്തി​​ന്റെ വി​മ​ർ​ശ​ന​മാ​ണ് പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും തു​ട​ർ​ന്ന് ബി.​ജെ.​പി പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​നും ഏ​റ്റെ​ടു​ത്ത​ത്. സ​മ​സ്ത​യി​ലെ ലീ​ഗ് വി​രു​ദ്ധ​രി​ലൂ​ടെ ക​ള​മൊ​രു​ക്കി​യ​ത് പാ​ല​ക്കാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ഷ​യ​മാ​ക്കാ​നാ​ണെ​ന്ന് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​വു​ക​യും ചെ​യ്തു.

ഉ​മ​ർ ഫൈ​സി​യു​ടെ വി​മ​ർ​ശ​ന​വു​മാ​യി സ​മ​സ്ത​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന ഒ​ഴു​ക്ക​ൻ പ്ര​സ്താ​വ​ന​ക്കു​ശേ​ഷം സ​മ്മ​ർ​ദം ശ​ക്ത​മാ​യ​പ്പോ​ൾ നേ​തൃ​ത്വം വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. മാ​ത്ര​വു​മ​ല്ല, ഹ​ജ്ജ് ക​മ്മി​റ്റി​യി​ലേ​ക്ക് സ​മ​സ്ത​യു​ടെ പ്ര​തി​നി​ധി​യാ​യി അ​ദ്ദേ​ഹം നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​താ​ണ് ലീ​ഗ് അ​നു​കൂ​ലി​ക​ളു​ടെ ശ​ക്ത​മാ​യ നീ​ക്ക​ത്തി​ന് ഒ​രു കാ​ര​ണം. സു​പ്ര​ഭാ​തം പ​ത്ര​ത്തി​ൽ യു.​ഡി.​എ​ഫ് വി​രു​ദ്ധ ‘വ​ർ​ഗീ​യ’ പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ലും സ​മാ​ന സ​മീ​പ​ന​മാ​ണ് സ​മ​സ്ത​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. സ​മ​സ്ത​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന പ്ര​സ്താ​വ​ന​ക്ക​പ്പു​റം വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

ചി​ല ജീ​വ​ന​ക്കാ​രെ ബ​ലി​യാ​ടാ​ക്കി ര​ക്ഷ​പ്പെ​ടാ​നാ​കി​ല്ലെ​ന്നും ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വി​നെ​യും മു​സ്ത​ഫ മു​ണ്ടു​പാ​റ​യെ​യും പ​ത്ര​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്ന് മാ​റ്റ​ണ​മെ​ന്നു​മാ​ണ് ലീ​ഗ് അ​നു​കൂ​ലി​ക​ളു​ടെ ആ​വ​ശ്യം. പ​ത്ര​ത്തി​ന്റെ നി​ര​വ​ധി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും വി​ഷ​യ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ൽ ഖാ​ദി ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പാ​ണ​ക്കാ​ട് ത​ങ്ങ​ൾ കു​ടും​ബം ഖാ​ദി​യാ​യ മ​ഹ​ല്ലു​ക​ൾ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​തി​ന്റെ പ്ര​വ​ർ​ത്ത​നം. മ​റ്റു മ​ഹ​ല്ല്, സ്ഥാ​പ​ന സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ക​യാ​ണ് ലീ​ഗ് അ​നു​കൂ​ലി​ക​ളു​ടെ ല​ക്ഷ്യം.

Tags:    
News Summary - Common people will not tolerate panakkad sadikali thangal talking about them -Abdussamad Pookkottur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.