ഡൽഹി-കേരള ക്രിസ്മസ് സ്​പെഷൽ ട്രെയിൻ അനുവദിച്ചേക്കും; ഹാരിസ് ബീരാന് റെയിൽവേ മന്ത്രിയുടെ ഉറപ്പ്

ന്യൂഡൽഹി: ക്രിസ്മസ് അവധിക്ക് ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് സ്​പെഷൽ ട്രെയിൻ അനുവദിച്ചേക്കും. അഡ്വ. ഹാരിസ് ബീരാൻ എം.പി വ്യാഴ്ചാഴ്ച ​റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്പെഷൽ ട്രെയിൻ ഉറപ്പായും പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചതായി ഹാരിസ് ബീരാൻ പറഞ്ഞു. ഡൽഹിയിൽനിന്ന് കേരളത്തിലെത്താൻ വിമാനക്കമ്പനികൾ ഈടാക്കുന്ന ഉയർന്ന നിരക്കും ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാത്തതടക്കമുള്ള വിഷയങ്ങളും എം.പി മന്ത്രിയെ ധരിപ്പിച്ചു.

കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് റെയിൽവേ ബോർഡ് ചെയർമാനുമായും തിരുവനന്തപുരത്തുള്ള സതേൺ റെയിൽവേ റീജനൽ ഡയറക്ടറുമായും എം.പി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി വിവിധ പദ്ധതികളു​ടെ വിശദാംശങ്ങളടങ്ങിയ നിവേദനവും ഹാരിസ് ബീരാൻ മ​ന്ത്രിക്ക് കൈമാറി.  

Tags:    
News Summary - Delhi-Kerala Christmas special train may be allowed; Railway Minister's assurance to Haris Beeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.