മാവേലി എക്സ്പ്രസില്‍ ടി.ടി.ഇമാര്‍ക്ക് മര്‍ദനം: അന്വേഷണം തുടങ്ങി

പാലക്കാട്: മാവേലി എക്സ്പ്രസില്‍ ടി.ടി.ഇമാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കോഴിക്കോട് റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി. മര്‍ദനത്തില്‍ പരിക്കേറ്റ ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടി.ടി.ഇമാരായ മന്‍സൂര്‍ (30), ജിജിത്ത് (34) എന്നിവരുടെ മൊഴി റെയില്‍വേ പൊലീസ് രേഖപ്പെടുത്തി.
 മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിന്‍െറ റിസര്‍വേഷന്‍ കോച്ചില്‍ അനധികൃതമായി യാത്ര ചെയ്ത മദ്യപ സംഘം ടി.ടി.ഇമാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 11.30ന് ട്രെയിന്‍ കുറ്റിപ്പുറം സ്റ്റേഷന്‍ വിട്ടപ്പോഴാണ് സംഭവം.
റിസര്‍വേഷന്‍ കോച്ചിലെ അനധികൃത യാത്ര ചോദ്യംചെയ്ത യാത്രക്കാരെ സംഘം ഭീഷണിപ്പെടുത്തി. യാത്രക്കാരുടെ പരാതിയെതുടര്‍ന്ന് കോച്ചിലത്തെിയ ടി.ടി.ഇമാര്‍ സംഘത്തോട് ജനറല്‍ കമ്പാര്‍ട്ടുമെന്‍റിലേക്ക് മാറാന്‍ ആവശ്യപ്പെട്ടപ്പോഴാണ് മര്‍ദനമഴിച്ചുവിട്ടത്. അക്രമിസംഘം മന്‍സൂറിനെ മര്‍ദിച്ചു വാതിലിലൂടെ പുറത്തേക്ക് തള്ളിയിടാന്‍ ശ്രമിച്ചു. തടയാനത്തെിയ ജിജിത്തിനും മര്‍ദനമേറ്റു. മൂര്‍ച്ചയുള്ള ആയുധംകൊണ്ട് ജിജിത്തിന്‍െറ നെറ്റിയില്‍ കുത്തിപരിക്കേല്‍പ്പിച്ചു.
 സംഭവം കണ്ട സ്ത്രീകളും കുട്ടികളും അലമുറയിട്ടു. യാത്രക്കാരില്‍ ഒരാള്‍ ട്രെയിന്‍ ചങ്ങല വലിച്ചുനിര്‍ത്തിയതോടെ അക്രമികളായ മൂന്ന് പേര്‍ ഇരുളില്‍ ഓടിമറഞ്ഞു. മംഗളൂരുവില്‍നിന്നാണ് സംഘം ട്രെയിനില്‍ കയറിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.