വെടിക്കെട്ടപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി ചെയര്‍മാനും ധനം, ആരോഗ്യം, റവന്യൂ സെക്രട്ടറിമാര്‍ അംഗങ്ങളുമായ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകില്ല. തിങ്കളാഴ്ച നടന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് ചെലവഴിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രം അനുവദിക്കുന്ന ഫണ്ടിന്‍െറ 10 ശതമാനം പുറ്റിങ്ങലില്‍ ചെലവഴിക്കാനാകും. ഇത്തരത്തില്‍ സംസ്ഥാനത്തിന് 19 കോടി ചെലവഴിക്കാനാകും.
കൊല്ലം കലക്ടര്‍ തയാറാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുക. ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമായിരിക്കും ഫണ്ട് വിനിയോഗമെന്ന് അധികൃതര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.