മുനീറിനെതിരെ ചാനല്‍ ജീവനക്കാരന്‍ പത്രിക നല്‍കി

കോഴിക്കോട്: മന്ത്രി ഡോ. എം.കെ. മുനീര്‍ മത്സരിക്കുന്ന കോഴിക്കോട് സൗത് മണ്ഡലത്തില്‍ അദ്ദേഹം ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനലിലെ ജീവനക്കാരന്‍ പത്രിക നല്‍കി. മുനീര്‍ തൊഴിലാളി വിരുദ്ധനാണെന്നും തെരഞ്ഞെടുപ്പില്‍ ഇക്കാര്യമുയര്‍ത്തി  പ്രചാരണം നടത്തുമെന്നും പ്രഖ്യാപിച്ച് ഇന്ത്യാവിഷനില്‍ ഡ്രൈവറായ കോഴിക്കോട് പുതിയങ്ങാടി സ്വദേശി എ.കെ. സാജനാണ് (36) പത്രിക നല്‍കിയത്. ചാനലില്‍ ദുരിതമനുഭവിച്ച, വിവിധ തസ്തികകളിലിരുന്ന മുന്നൂറോളം തൊഴിലാളികളുടെ പ്രതിനിധിയാണ് മത്സരത്തിനിറങ്ങുന്നതെന്ന് സാജന്‍ പറഞ്ഞു. ആറുമാസം ശമ്പളമില്ലാതെ നരകിച്ചു.

മുനീറിന്‍െറ വീട്ടിലേക്ക് പത്രപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിട്ടുപോലും കാര്യമുണ്ടായില്ല. തൊഴിലില്ലാതായവര്‍ ഇപ്പോള്‍ പല കമ്പനികളിലായി താല്‍ക്കാലിക ജോലിക്ക് കയറിയിരിക്കയാണ്. അവധി കിട്ടുന്നതിനനുസരിച്ച് ഇവരെല്ലാം മണ്ഡലത്തില്‍ മുനീറിനെതിരെ പ്രചാരണത്തിനത്തെും. ‘നന്മ തുടരുവാന്‍ നല്ല കോഴിക്കോട്ടുകാരന്‍’ എന്നാണ് മുനീറിന്‍െറ പ്രചാരണ വാക്യം. ഞാനുമൊരു കോഴിക്കോട്ടുകാരനാണ്. സാമൂഹിക നീതി വകുപ്പ് മന്ത്രിയായ അദ്ദേഹം തീര്‍ത്തും തൊഴിലാളി വിരുദ്ധമായാണ് പെരുമാറിയത്.

എന്ത് നന്മയാണ് തൊഴിലാളികളെ പട്ടിണിക്കിട്ട് മുനീര്‍ ചെയ്തതെന്ന് മണ്ഡലത്തിലിറങ്ങി വോട്ടര്‍മാരോട് ചോദിക്കും. തൊഴിലാളി വിരുദ്ധ നിലപാടുള്ളയാളെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും സാജന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.