നല്ല മനുഷ്യനായ സുരേഷ് ഗോപി മോശം കൂട്ടുകെട്ടിൽ അകപ്പെട്ടു: ചെന്നിത്തല

കോഴിക്കോട്: നല്ല മനുഷ്യനായ സുരേഷ് ഗോപി മോശം കൂട്ടുകെട്ടിൽ അകപ്പെട്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല. സുരേഷ് ഗോപി നല്ല നടനും തന്‍റെ സുഹൃത്തുമാണെന്നും അദ്ദേഹം പറഞ്ഞു. ഏത് കുറുക്കുവഴിയും സ്വീകരിച്ച് സാന്നിധ്യം ഉറപ്പിക്കാനുള്ള ബി.ജെ.പി തന്ത്രം വിലപ്പോവില്ലെന്ന് ബി.ജെ.പി നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രബുദ്ധരായ ജനങ്ങള്‍ ജീവിക്കുന്ന കേരളത്തില്‍ ബി.ജെ.പി-സംഘപരിവാര്‍ അജണ്ടക്ക് യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്ന പൂര്‍ണ്ണ വിശ്വാസം തനിക്കുണ്ടെന്നും ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ അദ്ദേഹം പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

നരേന്ദ്രമോദി-അമിത്ഷാ കൂട്ടുകെട്ടിന്‍റെ തന്ത്രങ്ങള്‍ക്ക് കേരളത്തില്‍ യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പല രാഷ്ട്രീയ കുതന്ത്രങ്ങളും ബി.ജെ.പി പ്രയോഗിക്കുന്നുണ്ടെങ്കിലും ഇത്തവണയും അവരുടെ മോഹം പൂവണിയില്ലന്നെനിക്കുറപ്പുണ്ട്. ജാതി മത സംഘടനകളെ കൂട്ടുപിടിച്ച് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തീര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് ഇതിനകം തന്നെ തെളിഞ്ഞു കഴിഞ്ഞു. വര്‍ഗീയതക്കും അക്രമ രാഷ്ട്രീയത്തിനും പുതിയൊരു മുഖം നല്‍കിയുള്ള പരീക്ഷണത്തിനാണ് മോദി-അമിത്ഷാ കൂട്ടുകെട്ട് മുതിരുന്നത്. രാജ്യസഭാ നാമനിര്‍ദേശത്തിലൂടെ കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമോയെന്ന തന്ത്രവുമായാണ് അവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. സുരേഷ് ഗോപി നല്ല നടനും എന്‍റെ സുഹൃത്തുമാണ്. എന്നാല്‍, അദ്ദേഹം ചെന്നുപ്പെട്ടിരിക്കുന്നത് 'A good man in a bad company' എന്ന അവസ്ഥയിലാണ്. ഏത് കുറുക്കുവഴിയും സ്വീകരിച്ച് സാന്നിധ്യമുറപ്പിക്കാനുള്ള ബി.ജെ.പി തന്ത്രം വിലപ്പോവില്ലെന്ന് ബി.ജെ.പി നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രബുദ്ധരായ ജനങ്ങള്‍ ജീവിക്കുന്ന കേരളത്തില്‍ ബി.ജെ.പി -സംഘപരിവാര്‍ അജണ്ടക്ക് യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്ന പൂര്‍ണ വിശ്വാസം എനിക്കുണ്ട്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.