ഹരിപ്പാട്: അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ എന്തിനാണ് കൈയേറ്റം ചെയ്യുന്നതെന്നും പാവങ്ങളായ പത്രക്കാര്‍ അടി കൊണ്ടാല്‍ തിരിച്ചടിക്കാനുള്ള ശേഷിയില്ലാത്തവരാണെന്നും മന്ത്രി ജി. സുധാകരന്‍. വ്യാപാരി വ്യവസായി സമിതി ഹരിപ്പാട് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുണ്ടകള്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി അഭിഭാഷകര്‍ക്ക് കോടതിയില്‍ പോകാം. എന്നാല്‍, അവര്‍ ഗുണ്ടകളെ പോലെ പെരുമാറരുത്. കോടതി വളപ്പില്‍നിന്ന് ബിയര്‍ കുപ്പികളും മറ്റും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വലിച്ചെറിഞ്ഞത് തരംതാണ നടപടിയായിപ്പോയി. ഈ സംഭവത്തില്‍ അമേരിക്കന്‍ ബുദ്ധി എവിടെയോ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റുചെയ്ത പൊലീസ് നടപടി ശരിയായില്ളെന്നും ഇക്കാര്യത്തില്‍ എന്തുകൊണ്ട് കോടതി ഇടപെട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഏരിയ പ്രസിഡന്‍റ് ഡി. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു.
അഭിഭാഷകരുമായുള്ള പ്രശ്നത്തില്‍ കക്ഷിയല്ല –കെ.ജി.എം.ഒ.എ
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലെ പ്രശ്നത്തില്‍ കെ.ജി.എം.ഒ.എ കക്ഷിയല്ളെന്നും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ‘മാധ്യമ’ത്തില്‍ വന്ന വാര്‍ത്തക്ക് സംഘടനയുമായി ബന്ധമില്ളെന്നും സംസ്ഥാന സെക്രട്ടറി ഡോ. എ.കെ. റഊഫ് അറിയിച്ചു. സംഘടനാതലത്തില്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.