നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ കൂട്ട ആത്മഹത്യ ഭീഷണി

തിരുവനന്തപുരം: പി.എസ്.സി  നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ ആറ് പേരുടെ ആത്മഹത്യ ഭീഷണി.  വർഷങ്ങളായി  പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള തങ്ങളുടെ നിയമനകാര്യത്തിൽ തീരുമാനം എടുക്കണമെന്നും അല്ലെങ്കിൽ മരണമാണെന്നും പ്രഖ്യാപിച്ചാണ് ഇവർ ആത്മഹത്യ ഭീഷണി നടത്തുന്നത്. സെക്രട്ടേറിയേറ്റിന് തൊട്ടുമുമ്പിലുള്ള കെട്ടിടത്തിൻെറ മുകളിൽ മൂന്നുപേരാണുള്ളത്. ശരീരത്തിൽ ഇന്ധനം ഒഴിച്ച് ബാനർ ഉയർത്തിയാണ് പ്രതിഷേധിക്കുന്നത്. ബാക്കി മൂന്നു പേർ സെക്രട്ടേറിയേറ്റിന് സമീപത്തുള്ള മരങ്ങളിൽ കയറിയിരിക്കുകയാണ്. സംഭവമറിഞ്ഞ് ആർ.ഡി.ഒ അടക്കമുള്ളവർ സംഭവസ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.