പെരിന്തല്‍മണ്ണ: അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെ പരമോന്നത ഗവേണിങ് ബോഡിയായ അലീഗഢ് കോര്‍ട്ടില്‍ കേരളത്തില്‍നിന്ന് പുതുതായി മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.എ. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹീം ഹാജി, മണിപ്പാല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹ്മദ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇ.ടി. മുഹമ്മദ് ബഷീര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി, വഖ്ഫ് കൗണ്‍സില്‍ എന്നിവയിലും അംഗമാണ്. നേരത്തെ അലീഗഢ് കേന്ദ്രങ്ങളുടെ വികസനത്തിന് വേണ്ടി പാര്‍ലമെന്‍റില്‍ ഇദ്ദേഹം സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു.
മലബാര്‍ ഗോള്‍ഡ് വൈസ് ചെയര്‍മാനും ഇന്ത്യയിലും വിദേശത്തുമായി നിരവധി വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഡോ. പി.എ. ഇബ്രാഹീം ഹാജി ഇത് രണ്ടാം തവണയാണ് അലീഗഢ് കോര്‍ട്ടില്‍ അംഗമാകുന്നത്. ഒമാന്‍, യു.എ.ഇ കേന്ദ്രീകരിച്ച് പ്രമുഖ ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മണിപ്പാല്‍ അമീര്‍ അഹ്മദ് അറിയപ്പെടുന്ന സാമൂഹിക-ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവര്‍ത്തകനാണ്. അലീഗഢ് സര്‍വകലാശാലയുമായി സഹകരിച്ച് ഉത്തര്‍പ്രദേശിലെ 60 ഗ്രാമങ്ങള്‍ ദത്തെടുത്ത് സമഗ്രവികസനം സാധ്യമാക്കുന്ന ‘വിഷന്‍-2040’ പദ്ധതിയുടെ സൂത്രധാരന്‍ കൂടിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.