പാലക്കാട്: ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയിൽ ബി.ജെ.പിയെ വിറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. വോട്ടെണ്ണൽ മൂന്നാം റൗണ്ട് പിന്നിട്ടപ്പോൾ 1228 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. കഴിഞ്ഞ തവണ ബി.ജെ.പിയുടെ മെട്രോമാൻ ഇ. ശരീധരൻ 4,200ലേറെ വോട്ടുകൾക്ക് മുന്നിട്ട് നിന്നിരുന്നു.
എന്നാൽ, എല്ലാ കണക്കുകൂട്ടലും മാറ്റിമറിച്ചാണ് ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെ ഇടിച്ചുതാഴ്ത്തി രാഹുൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. കഴിഞ്ഞ തവണ ഷാഫിപറമ്പിൽ നേടിയ വോട്ടിനേക്കാൾ കൂടുതൽ രാഹുലിന് ലഭിച്ചിട്ടുണ്ട്.
പാലക്കാട്ട് ബി.ജെ.പി രണ്ടാം റൗണ്ടിൽ 858 വോട്ടിന്റെ ലീഡ് നിലനിർത്തിയിരുന്നു. കൽപ്പാത്തി, കുമാരപുരം, നാരായണപുരം എന്നിവ ഉൾപ്പെടുന്ന മേഖലകളിലെ വോട്ടാണ് ആദ്യ റൗണ്ടിൽ എണ്ണിയത്. ഈ റൗണ്ടിൽ മാത്രം 2,000 വോട്ടിന്റെ ലീഡാണ് ബിജെപി ഇവിടെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 700 വോട്ടുമാത്രമാണ് ലഭിച്ചത്. കൽപാത്തി അടക്കമുള്ള ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളിൽ കൃഷ്ണകുമാറിന് പ്രതീക്ഷിച്ച വോട്ടുകൾ സമാഹരിക്കാനായില്ല.
ഒന്നാം റൗണ്ട്:
സി. കൃഷ്ണകുമാർ -4127 (996 ലീഡ്)
രാഹുൽ മാങ്കൂട്ടത്തിൽ - 3133
പി. സരിൻ -
രണ്ടാം റൗണ്ട്:
സി. കൃഷ്ണകുമാർ -3442
രാഹുൽ മാങ്കൂട്ടത്തിൽ - 3700
പി. സരിൻ -
മൂന്നാം റൗണ്ട്:
സി. കൃഷ്ണകുമാർ -5517
രാഹുൽ മാങ്കൂട്ടത്തിൽ - 3551
പി. സരിൻ -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.